x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രു​ന്ന ഈ​സ്റ്റ​ർ: ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്


Published: April 5, 2026 09:02 AM IST | Updated: April 5, 2026 09:16 AM IST

മാ​വേ​ലി​ക്ക​ര: ഭ​യ​ത്തി​ന്‍റെ​യും, നി​രാ​ശ​യു​ടെ​യും മാ​റാ​ല​ക​ൾ മാ​റ്റി പ്ര​കാ​ശ​പൂ​ർ​ണ​മാ​യ അ​നു​ഭ​വ​മാ​ണ് ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തെ​ന്നും ലോ​ക​ത്തി​ന് സ​മാ​ധാ​ന​ത്തി​ന്റെ സ​ന്ദേ​ശ​മാ​ണ് ഈ​സ്റ്റ​ർ പ​ക​രു​ന്ന​തെ​ന്നും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ബി​ഷ​പ് ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഈ​സ്റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു .

ആ​ധു​നി​ക ലോ​കം യു​ദ്ധ​ങ്ങ​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി​ക​ൾ മ​നു​ഷ്യ മ​ന​സു​ക​ളി​ൽ നി​രാ​ശ​യു​ടെ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​മ്പോ​ൾ പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും പു​ത്ത​ൻ ചി​ന്ത​ക​ൾ ന​മ്മി​ൽ ഉ​ണ​ർ​ത്തു​വാ​ൻ ഉ​ത്ഥാ​ന സ​ത്യ​ത്തി​നു ക​ഴി​യും.

ക്രി​സ്തീ​യ വി​ശ്വാ​സ​ത്തെ നി​സ്തു​ല​വും അ​ർ​ഥ പൂ​ർ​ണ​വു​മാ​ക്കു​ന്ന ച​രി​ത്ര സ​ത്യ​മാ​ണ് യേ​ശു​ക്രി​സ്തു​വി​ൻ​റെ ഉ​ത്ഥാ​നം.​യേ​ശു ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​നം സം​ഭ​വി​ക്കാ​തെ​യി​രു​ന്നെ​ങ്കി​ൽ ക്രൈ​സ്ത​വ ചി​ന്ത​ക​ൾ കേ​വ​ലം ചി​ല പ​ഴ​ങ്ക​ഥ​ക​ൾ മാ​ത്ര​മാ​കു​മാ​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണ് വി​ശു​ദ്ധ പൗ​ലോ​സ് ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​ട്ടി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ പ്ര​സം​ഗം വ്യ​ർ​ത്ഥം, നി​ങ്ങ​ളു​ടെ വി​ശ്വാ​സ​വും വ്യ​ർ​ത്ഥം എ​ന്ന് അ​സ​ന്നി​ഗ്ദ്ധ​മാ​യി പ​റ​യു​ന്ന​ത്. ഉ​യി​ർ​പ്പ് നി​ഷേ​ധി​ക്കാ​നാ​വാ​ത്ത ഒ​രു ച​രി​ത്ര വ​സ്തു​ത​യാ​ണ്. ഈ ​സ​ത്യം അ​പ്പോ​സ്തോ​ല​ന്‍റെ വാ​ക്കു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ണാം.

യേ​ശു​വി​ൻ​റെ ഉ​ത്ഥാ​നം ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ൻ​റെ അ​ടി​സ്ഥാ​ന ശി​ല​യാ​ണ്. അ​തി​നാ​ലാ​ണ് അ​പ്പോ​സ്തോ​ല​ൻ​മാ​രു​ടെ​യും ആ​ദി​മ സ​ഭ​യു​ടെ​യും പ്ര​സം​ഗ​ത്തി​ൻ​റെ മു​ഖ്യ പ്ര​മേ​യ​മാ​യി യേ​ശു​വി​ൻ​റെ ഉ​ത്ഥാ​ന​ത്തെ സ്വീ​ക​രി​ച്ച​ത്.

എ​ക്കാ​ല​വും സ​ഭ പ്ര​ഘോ​ഷി​ക്കു​ന്ന​തും ഇ​തു​ത​ന്നെ​യാ​ണ്. അ​തി​ശൈ​ത്യ​ത്തി​ൽ ഇ​ല​ക​ൾ കൊ​ഴി​ഞ്ഞ മ​ര​ങ്ങ​ളി​ലും, ഭൂ​മി​യി​ൽ കി​ട​ക്കു​ന്ന വി​ത്തു​ക​ളി​ലും പു​തി​യ മു​കു​ള​ങ്ങ​ളും ഇ​ല​ക​ളും പൂ​ക്ക​ളും വി​രി​യു​ന്ന സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​മു​ള്ള പ​ദ​മാ​യി​രു​ന്നു ഈ​സ്റ്റ​ർ.

യേ​ശു​വി​ന്‍റെ ഉ​യി​ർ​പ്പി​നെ വി​ശ​ദീ​ക​രി​ക്കാ​ൻ സ​ഭ സ്വീ​ക​രി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു രൂ​പ​ക​മാ​യി ഇ​തി​നെ മ​ന​സി​ലാ​ക്ക​ണം. ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട ന​വീ​ക​ര​ണ​ത്തെ​യും ഉ​ത്ഥാ​നം അ​ർ​ത്ഥ​മാ​ക്കു​ന്നു. എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും പു​തു​ജീ​വ​ൻ​റെ പെ​രു​നാ​ളാ​യി ഈ​സ്റ്റ​റി​നെ കാ​ണാം.

സ​ത്യ​ത്തി​ൻ​റെ​യും, ശാ​ന്തി​യു​ടെ​യും, ധ​ർ​മത്തി​ൻ​റെ​യും മാ​ർ​ഗ​മാ​ണ് ആ​ത്യ​ന്തി​ക​മാ​യി വി​ജ​യി​ക്കു​ന്ന​ത്. ഉ​യി​ർ​പ്പു പെ​രു​ന്നാ​ൾ ഇ​താ​ണ് ന​മ്മ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്നും ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു.

Tags : easter wish

Recent News

Corehub Up