x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു


Published: October 14, 2026 01:27 AM IST | Updated: October 14, 2026 01:27 AM IST

കൊ​ച്ചു​മു​ഹ​മ്മ​ദ്

മൂ​വാ​റ്റു​പു​ഴ : സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ തെ​ക്കേ​ക്ക​ര കൊ​ച്ചു​മു​ഹ​മ്മ​ദാ​ണ് (75) മ​രി​ച്ച​ത്. എം​സി റോ​ഡി​ല്‍ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ​ബൈ​ന്‍ ആ​ശു​പ​ത്രി​യ്ക്ക് മു​ന്‍​വ​ശം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ര്‍​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന കൊ​ച്ചു​മു​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പാ​മ്പാ​ക്കു​ട സ്വ​ദേ​ശി ബി​ന്‍​സി​ന്‍റെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു. ബി​ന്‍​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ച്ചു​മു​ഹ​മ്മ​ദി​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ള്‍: അ​സീ​സ്, ഉ​മ്മ​ർ, ജ​മീ​ല, സൈ​ന​ബ, ഉ​മു​കു​ൽ​സു, സു​ഹ​റ, പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ. മ​രു​മ​ക്ക​ൾ: ഹ​സ​ൻ, അ​ലി, മു​ഹ​മ്മ​ദ്‌, മൈ‌​തീ​ൻ, ജാ​ഫ​ർ, ന​വാ​സ്, ലു​ബ്‌​ന, ഹ​സീ​ന, റം​ല .

Tags : Deepika DeepikaNewspaper BreakingNews NewsUpdate Elderly man dies in collision

Recent News

Corehub Up