ജോസ്
കൈപ്പറമ്പ്: കൈപ്പറമ്പ് പുറ്റേക്കര സെന്ററിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ രാവിലെ പത്തരയോടെ കാറിടിച്ച് വയോധികൻ മരിച്ചു. പുറ്റേക്കര ആണ്ടപ്പറമ്പിൽ താമസിക്കുന്ന മുണ്ടൂർ സ്വദേശി കൊരട്ടി വീട്ടിൽ ലോനപ്പൻ മകൻ ജോസ് (79) ആണ് മരിച്ചത്. തൃശൂർ ഭാഗത്തു നിന്ന് കുന്നംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ ജോസിനെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയി.
റോഡിൽ വീണുകിടന്ന ജോസിനെ നാട്ടുകാരുടെ സഹായത്തോടെ കേച്ചേരി ആക്സ് പ്രവർത്തകർ ഉടൻ അമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ കാറിനെയും ഡ്രൈവറെയും കണ്ടെത്താൻ പേരാമംഗലം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. ജോസിന്റെ വിയോഗത്തിൽ ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിലാണ്. ഭാര്യ :ഗ്രേസി, മക്കൾ: സ്റ്റെഫി, സ്റ്റെനിൻ, മരുമകൻ: അമൽ പോൾ. സംസ്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 3.30ന് മുണ്ടൂർ പരിശുദ്ധ കർമലമാത ദേവാലയത്തിൽ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Elderly man dies tragically after being hit