x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാഹുബലിയായ് എല്‍​ദോ​; ചു​മ​ന്ന​ത് 225 കി​ലോ ഭാ​ര​മു​ള്ള ത​ടി

വെബ് ഡെസ്ക്
Published: August 27, 2026 11:17 PM IST | Updated: August 27, 2026 11:17 PM IST

ത​ടി​ചു​മ​ട് മത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്‍​ദോ ബി​ജു.

ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ലെ ബാ​ഹു​ബ​ലി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് 24 വ​യ​സു​ള്ള എ​ല്‍​ദോ ബി​ജു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തോ​പ്രാം​കു​ടി​യി​ല്‍ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ ത​ടിചു​മ​ട് മ​ത്സ​ര​ത്തി​ലാ​ണ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മു​ള​കു​വ​ള്ളി​ സ്വ​ദേ​ശി മേ​ക്കാ​ട്ടി​ല്‍ എ​ല്‍​ദോ ബി​ജു ബാ​ഹു​ബ​ലി​യാ​യി മാ​റി​യ​ത്.

225 കി​ലോ ഭാ​ര​മു​ള്ള ത​ടി ചു​മ​ലി​ലേ​റ്റി 63 മീ​റ്റ​ര്‍ ദൂ​രം ന​ട​ന്നാ​ണ് എ​ല്‍​ദോ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും പൂ​വ​ന്‍കോ​ഴി​യു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. പി​താ​വ് ബി​ജു മാ​ത്യു​വും മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ പി​താ​വി​നൊ​പ്പം ത​ടി ചു​മ​ക്കാ​ന്‍ പോ​യ പ​രി​ച​യ​മാ​ണ് മ​ത്സ​ര​ത്തി​ല്‍ എ​ല്‍​ദോ​യ്ക്ക് ക​രു​ത്താ​യ​ത്.

തോ​പ്രാം​കു​ടി​യി​ലെ മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ മു​രി​ക്കാ​ശേ​രി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലേ​ക്കും ക്ഷ​ണ​മു​ണ്ടാ​യി. 225 കി​ലോ ഭാ​ര​മു​ള്ള ത​ടി​യാ​ണ് ഇ​വി​ടെ​യും ചു​മ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. 122 മീ​റ്റ​ര്‍ ദൂ​ര​മാ​ണി​വി​ടെ കീ​ഴ​ട​ക്കി​യ​ത്. 23ന് ​പ​തി​നാ​റാം​ക​ണ്ട​ത്ത് ന​ട​ന്ന ത​ടി​ചു​മ​ട് മ​ത്സ​ര​ത്തി​ല്‍ 230 കി​ലോ ഭാ​രം ചു​മ​ന്നും എ​ല്‍​ദോ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

ഹ​ല്‍​ക്ക് എ​ന്ന് കൂ​ട്ടു​കാ​ര്‍ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന എ​ല്‍​ദോ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​രബി​രു​ദ​ധാ​രി​യാ​ണ്. ക​ട്ട​പ്പ​ന​യി​ല്‍ പി​എ​സ്‌സി ​കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍​ഥികൂ​ടി​യാ​ണ് എ​ല്‍​ദോ.

ഷി​ബി​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍ എ​ല്‍​ബി​ന്‍ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​യാ​ണ്. പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ ദേ​ശീ​യത​ല​ത്തി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​യ എ​ല്‍​ദോ വ​ടം​വ​ലി​മ​ത്സ​ര​ങ്ങളി​ലെ സ്ഥിര​സാ​ന്നി​ധ്യ​മാ​ണ്.

തോ​പ്രാം​കു​ടി​യി​ലെ ത​ടി​ചു​മ​ട് മ​ത്സ​ര​ത്തി​ല്‍ കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി ജോ​ജി​മോ​ന്‍ കാ​വു​ങ്ക​ല്‍ ര​ണ്ടാം സ്ഥാ​ന​വും ത​ങ്ക​മ​ണി സ്വ​ദേ​ശി നി​തി​ന്‍ പൊ​ന്ന​പ്പ​ന്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

തോ​പ്രാം​കു​ടി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, പ​യ​നി​യ​ര്‍ ലൈ​ബ്ര​റി, പൗ​ര​സ​മി​തി എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷ​വും ത​ടി​ചു​മ​ട് മ​ത്സ​ര​വും ന​ട​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up