x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​ക്ക​ൽ ഇ​ക്കു​റി ആ​ർ​ക്കൊ​പ്പം?


Published: November 8, 2025 03:51 AM IST | Updated: November 8, 2025 03:51 AM IST

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് പ​ള്ളി​ക്ക​ൽ. രാ​ഷ്‌​ട്രീ​യ​മാ​യി ഇ​ട​തു​പ​ക്ഷ ചാ​യ്‌​വു​ള്ള മേ​ഖ​ല​യാ​ണ്. വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഭ​ര​ണ​സ​മി​തി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍​പോ​ലും ഭ​ര​ണ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

നേ​ട്ട​ങ്ങ​ൾ

സ്വ​പ്നപ​ദ്ധ​തി​ക​ളെ​ല്ലാം എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചു
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ 55 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഫാ​മി​ലി ഹെ​ല്‍​ത്ത് സ​ബ് സെ​ന്‍റ​ര്‍ സ്ഥാ​പി​ച്ചു.
 ഇ​രു​പ​താം വാ​ര്‍​ഡി​ല്‍ 25 ല​ക്ഷം രൂ​പ​യു​ടെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ചു.
അ​ഭ്യ​സ്തവി​ദ്യ​ര്‍​ക്ക് സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് ന​ല്‍​കി​യ​തി​ലൂ​ടെ അ​ഞ്ചു​ പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ച്ചു.
ഇ​രു​പ​ത്തി​മൂ​ന്നാം വാ​ര്‍​ഡി​ല്‍ കു​ടും​ബ​ശ്രീ ഹാ​ളി​ന്‍റെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളു​ക​ള്‍ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കാ​നു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.
ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യ്ക്കാ​യി പ്ര​ധാ​ന ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്നു.
പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​യുര്‍​വേ​ദ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
ഹോ​മി​യോ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
പ​ന്നി ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്താ​ന്‍ പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ ഷൂ​ട്ട​ര്‍​മാ​രെ നി​യോ​ഗി​ച്ചു. ഇ​തു പ്ര​കാ​രം ഒ​ട്ടേ​റെ പ​ന്നി​ക​ളെ കൊ​ല്ലു​ക​യും ചെ​യ്തു.
കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.
തൊ​ണ്ണൂ​റു ശ​ത​മാ​നം റോ​ഡു​ക​ള്‍ ന​ന്നാ​ക്കി
പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ന്നാ​യി ന​ട​പ്പാ​ന്‍ സാ​ധി​ച്ചു
ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ടു​ക​ള്‍ ന​ല്‍​കി
ഡ​യാ​ലി​സി​സ് കി​റ്റു​ക​ള്‍ മു​ട​ങ്ങാ​തെ ന​ല്‍​കാ​ന്‍ സാ​ധി​ച്ചു
ര​ണ്ട് ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ച്ചു

കോ​ട്ട​ങ്ങ​ൾ

പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചു വ​ര്‍​ഷമായി വി​ക​സ​ന മു​ര​ടി​പ്പാ​ണ്.
ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷി​ച്ചി​ട്ടും അ​ര്‍​ഹ​രാ​യ പ​ല​ര്‍​ക്കും വീ​ടു​ക​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ല
കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ പി​രി​വ് എ​ടു​ത്ത് വാ​ങ്ങി​യ വ​സ്തു​വി​ല്‍ ടാ​ങ്ക് നി​ര്‍​മി​ക്കു​വാ​ന്‍ പോ​ലും സാ​ധി​ച്ചി​ല്ല
ജ​ൽജീ​വ​നു​വേ​ണ്ടി കു​ഴി​യെ​ടു​ത്ത് ഭാ​ഗ​ത്തെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു. പ​ല​തും ഇ​തു​വ​രെ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല
പ​ഞ്ചാ​യ​ത്തി​ന് ആ​രം​ഭി​ച്ച ര​ണ്ട് ടേ​ക്ക് ബ്രേ​ക്ക് പ​ദ്ധ​തി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു
മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍റ് തീ​രെ കു​റ​വാ​യി​രു​ന്നു
പ​ന്നി​ക​ളെ തു​ര​ത്തു​വാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ല. പ​ന്നി​ക​ളെ ത​ട​ഞ്ഞുനി​ര്‍​ത്തി​യാ​ല്‍ വെ​ടി​വച്ചു കൊ​ല്ലാ​ന്‍ ആ​ളി​നെ വി​ളി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റേ​ത്
കൃ​ഷി ചെ​യ്യാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ട​ത്ര സ​ഹാ​യം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല പാ​ടെ ത​ക​ര്‍​ന്നു
പ​ഞ്ചാ​യ​ത്തി​ലെ വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കു​വാ​ന്‍ സ​ബ്‌​സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​വാ​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പു പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ല്ല
ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല
പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ക​യാ​ണ്
കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ടി ആ​റാ​ട്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല
മാ​ലി​ന്യ സം​സ്‌​ക​ര​ണം പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല
കേ​ന്ദ്ര ഫ​ണ്ടു​ക​ള്‍ വ​ക മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കു​ന്ന​ത്.

ക​ക്ഷി നി​ല

വാ​ര്‍​ഡു​ക​ള്‍ - 23, എ​ല്‍​ഡി​എ​ഫ്- 15, യു​ഡി​ഫ്-5, എ​ന്‍​ഡി​എ- 1,
സ്വ​ത​ന്ത്ര​ർ-2

Tags : Pallichal Local News Pathanamthitta Nattuvishesham

Recent News

Corehub Up