x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം; ത​ല​ശേ​രി​യി​ൽ പോ​ലീ​സ് ജാ​ഗ്ര​ത


Published: May 4, 2026 12:34 AM IST | Updated: May 4, 2026 12:34 AM IST

ത​ല​ശേ​രി: 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

ത​ല​ശേ​രി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ സ​മാ​ധാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത്. സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ

പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ഘോ​ഷ​യാ​ത്ര​ക​ൾ​ക്കും നി​യ​ന്ത്ര​ണം: ത​ല​ശേ​രി, ധ​ർ​മ​ടം, ന്യൂ​മാ​ഹി, ക​തി​രൂ​ർ, ചൊ​ക്ലി, പി​ണ​റാ​യി എ​ന്നീ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഇ​ന്നു രാ​ത്രി ഏ​ഴു​വ​രെ മാ​ത്ര​മേ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കൂ. ഘോ​ഷ​യാ​ത്ര​ക​ളു​ടെ റൂ​ട്ട് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ മു​ൻ​കൂ​ട്ടി പോ​ലീ​സി​നെ അ​റി​യി​ക്ക​ണം.

വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​രു​ത​ൽ ന​ട​പ​ടി​യും: ഇ​ന്നു രാ​ത്രി10​ന് ശേ​ഷം അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന ടൂ ​വീ​ല​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. കൂ​ടാ​തെ, രാ​ത്രി 10ന് ​ശേ​ഷം തെ​രു​വു​ക​ളി​ൽ കൂ​ട്ടം കൂ​ടി നി​ന്ന് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

പ്ര​കോ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ എ​തി​ർ പാ​ർ​ട്ടി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലോ പ​ട​ക്കം പൊ​ട്ടി​ച്ച് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ൻ പാ​ടി​ല്ല. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കും.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം: നാ​ളെ വ​രെ സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ രാ​ത്രി 10 വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ.
സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ണം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​ക​ൾ ഇ​ടു​ന്ന അ​ക്കൗ​ണ്ടു​ക​ൾ പോ​ലീ​സ് ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. ഐ​ടി നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags : Election victory nattuvishesham local news

Recent News

Corehub Up