x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിഡ്സിൽ പ​രി​സ്ഥി​തി​ ദി​നാ​ച​ര​ണം


Published: June 16, 2026 05:59 AM IST | Updated: June 16, 2026 05:59 AM IST

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റഗ്രൽ ഡ​വ​ല​പ്മെന്‍റ് സൊ​സൈ​റ്റി ആ​രോ​ഗ്യ പ​രി​പാ​ല​ന​ മ​ദ്യവി​രു​ദ്ധ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഴ​നാ​ട് ഫാ​ത്തി​മ ന​ഴ്സ​റി സ്‌​കൂ​ൾ ഹാ​ളി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. നി​ഡ്‌​സ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ യ​ശ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഡെ​ന്നി​സ് മ​ണ്ണൂ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സ ആ​ന്‍റിൽ​സ്, ന​ഴ്‌​സ​റി കോ-​ഓ​ഡി​നേ​റ്റ​ർ ല​ളി​ത, മേ​ഖ​ല ആ​നി​മേ​റ്റ​ർ പ്ര​കാ​ശി, ന​ഴ്‌​സ​റി പ്ര​ധാ​നാ​ധ്യാ​പി​ക അം​ബി​ക എ​ന്നി​വ​ർ പ്രസംഗിച്ചു.

നി​ഡ്‌​സ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ യ​ശ​യ്യ, ഫാ. ​ഡെ​ന്നി​സ് മ​ണ്ണൂ​ർ എ​ന്നി​വ​ർ ഫ​ല​വൃ​ക്ഷ തൈ ​വി​ത​ര​ണം ചെ​യ്യു​ക​യും വൃ​ക്ഷ തൈ ​ന​ട്ട് ഉ​ത്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ഴ്‌​സ​റി കു​ട്ടി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, പിടിഎ അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എന്നിവ രും വൃക്ഷത്തൈകൾ നൽകി.

Tags : nattu vishesham Environment Day celebrated

Recent News

Corehub Up