പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി: നിരോധിത വലിപ്പത്തിലുള്ള ചെറുമത്സ്യങ്ങളെ പിടികൂടി തോപ്പുംപടി ഹാർബറിൽ എത്തിച്ച നാലു ബോട്ടുകൾ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശ പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ രജിതയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് ടീം നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ടുകൾ പിടിയിലായത്.
ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ നാലെണ്ണത്തിൽ വൻതോതിൽ ചെറുമീൻ ശേഖരം കണ്ടെത്തുകയായിരുന്നു. പരിശോധന നടക്കുന്നതറിഞ്ഞ് ഇവയിൽ രണ്ടു ബോട്ടുകളിലെ തൊഴിലാളികൾ ബോട്ട് പൂട്ടിയിട്ട ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇതിന്റെ വ്യക്തമായ വീഡിയോ, ഫോട്ടോ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ തെളിവായി ശേഖരിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത നാലു ബോട്ടുകളും കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനായി കോസ്റ്റൽ പോലീസിനെയും മറൈൻ എൻഫോഴ്സ്മെന്റ് വിംഗിനെയും (MEW) ഡ്യൂട്ടിക്ക് നിയോഗിച്ചു. ബോട്ട് ഉടമകൾ ഹാജരാകുന്ന മുറയ്ക്ക് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു
Tags : nattuvishesham localnews Fishing for juvenile fish