പ്രതീകാത്മക ചിത്രം
കാക്കനാട്: യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജംക്ഷനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം തടയുക, കിഫ്ബിയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കടലും തീരവും കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കം പിൻവലിക്കുക, നെൽവയൽ–തണ്ണീർത്തട നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിപക്ഷ നേതാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂട്ടായ്മ. സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്. അരുൺകുമാർ, കെ.കെ. സന്തോഷ് ബാബു, കെ.എ. സുധീർ, എ.എ. ബാവ, ഒ.എൻ. ഇന്ദ്രകുമാർ, കെ.കെ. പ്രദീപ്, രഞ്ജു ചെറിയാൻ, വി.ടി. ശിവൻ എന്നിവർ സംസാരിച്ചു.
Tags : LDF organized nattuvishesham localnews people's collective