1000 ഇ-മെയിലുകൾ അയക്കുന്ന പരിപാടിയുടെ ഉദ്ഘാടനം
കരുവാരകുണ്ട്: പശ്ചിമഘട്ടത്തിലെ ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജനജാഗ്രതാ സമിതി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന് 1000 ഇ-മെയിലുകൾ അയച്ചു.
കിഴക്കേത്തല അക്ഷയ സെന്റർ പരിസരത്ത് നടന്ന പരിപാടി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ എസ് എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ജനവാസ മേഖലകളും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനുമാണ് ഇ-മെയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അയ്യൂബ് മേലേടത്ത് അധ്യക്ഷത വഹിച്ചു. ജോയ് ചെറിയാൻ വയലിൽ, ഒ.പി. ഇസ്മായിൽ ,മാനുവൽ കുട്ടി മണിമല,കെ.കെ. ജയിംസ് എന്നിവർ പ്രസംഗിച്ചു.പരിപാടിയിൽ പ്രദേശവാസികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുത്തു.
Tags : ESA Draft Notification NattuVishasham DistrictNews