x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​ണം​​ക​​ഴി​​ഞ്ഞി​​ട്ടും വി​​പ​​ണി​​യി​​ല്‍ കേ​​മ​​രാ​​യി ഞാ​​ലി​​പ്പൂ​​വ​​നും നേ​​ന്ത്ര​​പ്പ​​ഴ​​വും

വെബ് ഡെസ്ക്
Published: September 3, 2026 10:56 PM IST | Updated: September 3, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ഓ​​ണം​​ക​​ഴി​​ഞ്ഞ് ഒ​​രാ​​ഴ്ച പി​​ന്നി​​ട്ടി​​ട്ടും വി​​പ​​ണി​​യി​​ല്‍ വി​​ല​​യി​​ടി​​യാ​​തെ ഞാ​​ലി​​പ്പൂ​​വ​​നും നേ​​ന്ത്ര​​പ്പ​​ഴ​​വും. കി​​ലോ​​യ്ക്ക് 110 രൂ​​പ​​യ്ക്കു വ​​രെ​​യാ​​ണ് ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍ ഞാ​​ലി​​പ്പൂ​​വ​​ന്‍ വി​​റ്റു​​പോ​​കു​​ന്ന​​ത്. ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ത് 120 രൂ​​പ​​വ​​രെ എ​​ത്തി. ഓ​​ണ​​ക്കാ​​ല​​ത്ത് ഞാ​​ലി​​പ്പൂ​​വ​​ന്‍ പ​​ഴ​​ങ്ങ​​ള്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു. സീ​​സ​​ണ്‍ അ​​ല്ലാ​​ത്ത​​തി​​നാ​​ലു​​ള്ള ല​​ഭ്യ​​ത​​ക്കു​​റ​​വാ​​ണ് ഓ​​ണ​​ശേ​​ഷ​​വും ഞാ​​ലി​​പ്പൂ​​വ​​ന് വി​​ല കു​​റ​​യാ​​ത്ത​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം.

ചി​​ങ്ങ​​മാ​​സ​​ത്തി​​ലെ വി​​വാ​​ഹ​​സ​​ദ്യ​​ക​​ളി​​ലും ഞാ​​ലി​​പ്പൂ​​വ​​നു ത​​ന്നെ​​യാ​​ണ് പ്ര​​ഥ​​മ​​സ്ഥാ​​നം. നാ​​ട​​ന്‍ ഞാ​​ലി​​പ്പൂ​​വ​​ന്‍ കു​​ല​​ക​​ളേ​​ക്കാ​​ള്‍ ത​​മി​​ഴ്നാ​​ട്ടി​​ല്‍ നി​​ന്നെ​​ത്തു​​ന്ന​​വ​​യി​​ല്‍ ഇ​​ട​​തൂ​​ര്‍​ന്ന പ​​ട​​ല​​ക​​ളാ​​ണു കാ​​ണ​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​നാ​​ല്‍ ത​​മി​​ഴ്നാ​​ട് പ​​ഴ​​ങ്ങ​​ള്‍​ക്കാ​​ണു വി​​പ​​ണി​​യി​​ല്‍ ആ​​വ​​ശ്യ​​ക്കാ​​രു​​ള്ള​​ത്. വ​​യ​​നാ​​ട്ടി​​ല്‍​നി​​ന്നും വ​​രു​​ന്ന പ​​ഴ​​ങ്ങ​​ള്‍​ക്കും ന​​ല്ല വി​​പ​​ണി​​യു​​ണ്ട്. നാ​​ട​​ന്‍ ഞാ​​ലി​​പ്പൂ​​വ​​ന് ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ടെ​​ങ്കി​​ലും പെ​​ട്ടെ​​ന്ന് ക​​റു​​ത്ത് പോ​​കു​​ന്ന​​തി​​നാ​​ല്‍ ക​​ച്ച​​വ​​ട​​ക്കാ​​ര്‍ വാ​​ങ്ങാ​​റി​​ല്ല.
ഞാ​​ലി​​പ്പൂ​​വ​​ന് പു​​റ​​മേ നേ​​ന്ത്ര​​പ്പ​​ഴ​​ത്തി​​നും വി​​പ​​ണി​​യി​​ല്‍ ഉ​​യ​​ര്‍​ന്ന വി​​ല തു​​ട​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ​​ത​​വ​​ണ ക​​ര്‍​ഷ​​ക​​ര്‍​ക്ക് നേ​​ട്ടം ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ ഇ​​ത്ത​​വ​​ണ ഏ​​ത്ത​​വാ​​ഴ കൃ​​ഷി നാ​​ട്ടി​​ന്‍​പു​​റ​​ങ്ങ​​ളി​​ല്‍ കു​​റ​​വാ​​യി​​രു​​ന്നു. മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണ് ജി​​ല്ല​​യി​​ല്‍ ഏ​​ത്ത​​ക്കാ​​യ എ​​ത്തി​​യ​​ത്. ആ​​വ​​ശ്യ​​ക്കാ​​ര്‍ കൂ​​ടി​​യ​​തോ​​ടെ വി​​ല വ​​ര്‍​ധി​​പ്പി​​ച്ചാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. ഇ​​ത്ത​​വ​​ണ ഏ​​ത്ത​​വാ​​ഴ കൃ​​ഷി ചെ​​യ്ത ക​​ര്‍​ഷ​​ക​​ര്‍​ക്കും നേ​​ട്ട​​മാ​​യി​​രു​​ന്നു.

നേ​​ന്ത്ര​​ക്കാ​​യ​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ നാ​​ട​​ന്‍ ഇ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് ആ​​വ​​ശ്യ​​ക്കാ​​ര്‍ കൂ​​ടു​​ത​​ല്‍. രു​​ചി​​യി​​ലും ഗു​​ണ​​ത്തി​​ലും ഇ​​വ മ​​റു​​നാ​​ട​​ന്‍ പ​​ഴ​​ങ്ങ​​ളെ​​ക്കാ​​ള്‍ ബ​​ഹു​​ദൂ​​രം മു​​ന്നി​​ലാ​​ണ്. നി​​ല​​വി​​ല്‍ കി​​ലോ​​യ്ക്ക് 75 മു​​ത​​ല്‍ 80 രൂ​​പ വ​​രെ​​യാ​​ണ് നേ​​ന്ത്ര​​പ്പ​​ഴ​​ത്തി​​ന്‍റെ വി​​ല. റോ​​ബ​​സ്റ്റ​​യ്ക്ക് 40 രൂ​​പ​​യും പാ​​ള​​യം​​കോ​​ട​​ന് 40 രൂ​​പ​​യും പൂ​​വ​​ന് 70 രൂ​​പ​​യു​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ശ​​രാ​​ശ​​രി വി​​ല​​നി​​ല​​വാ​​രം. വ​​രും മാ​​സ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​ഴ​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന​​തോ​​ടെ മാ​​ത്ര​​മേ വി​​ല​​യി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​കൂ​​വെ​​ന്നാ​​ണു വ്യാ​​പാ​​രി​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍.

Tags : Market NattuVishasham DistrictNews

Recent News

Corehub Up