x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ക്ക​ള​ങ്ങ​ള്‍ മാ​ഞ്ഞെ​ങ്കി​ലും മായാത്ത ഓർമകളുമായി "മടങ്ങാ'നൊരുങ്ങി മയലാളികൾ

വെബ് ഡെസ്ക്
Published: August 28, 2026 01:37 AM IST | Updated: August 28, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: പൂ​ക്ക​ള​ങ്ങ​ളും സ​ദ്യ​വ​ട്ട​ങ്ങ​ളു​മാ​യി നാ​ടും ന​ഗ​ര​വും ഒ​രു​പോ​ലെ നെ​ഞ്ചി​ലേ​റ്റി​യ ഓ​ണ​ദി​ന​ങ്ങ​ള്‍​ക്ക് വി​ട​യേ​കാ​നൊ​രു​ങ്ങി മ​ല​യാ​ളി​ക​ള്‍. 10 നാ​ള്‍ നീ​ണ്ടു​നി​ന്ന വ​ലി​യ ആ​ഘോ​ഷ​പ്പൊ​ലി​മ​യി​ല്‍നി​ന്ന് മ​ല​യാ​ളി​ക​ള്‍ വീ​ണ്ടും ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന തി​ര​ക്കു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്.

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് സ്‌​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ണെ​ങ്കി​ലും സ​ജീ​വ​മാ​കു​ക തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​കും. നാ​ട്ടി​ലെ ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്‍റെ​യും തി​രു​വോ​ണ​ത്തി​​ന്‍റെയും തി​ര​ക്കു​ക​ള്‍ ഒ​ഴി​ഞ്ഞ വി​പ​ണി​ക​ള്‍ ഇ​പ്പോ​ള്‍ പ​തി​വ് പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളു​ടെ ശാ​ന്ത​ത​യി​ലാ​ണ്.

ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​പ്പം ഒ​ത്തു​ചേ​ര്‍​ന്ന് ചെല​വ​ഴി​ച്ച ന​ല്ല നി​മി​ഷ​ങ്ങ​ളു​ടെ ഓ​ര്‍​മ​ക​ളു​മാ​യാ​ണ് പ​ല​രും ത​ങ്ങ​ളു​ടെ ക​ര്‍​മ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ ബാ​ഗു​ക​ളി​ല്‍ വീ​ട്ടി​ലു​ണ്ടാ​ക്കി​യ ശ​ര്‍​ക്ക​ര​വ​ര​ട്ടി​ക്കും ഉ​പ്പേ​രി​ക​ള്‍​ക്കും ഒ​പ്പം ഒ​രു​പി​ടി ന​ല്ല സ്‌​നേ​ഹ​സ്മ​ര​ണ​ക​ള്‍ കൂ​ടി​യു​ണ്ട്. ചു​രു​ങ്ങി​യ ദി​വ​സ​ത്തെ അ​വ​ധി​ക്കെ​ത്തി​യ പ്ര​വാ​സി​ക​ളും വീ​ണ്ടും ത​ങ്ങ​ളു​ടെ പ്ര​വാ​സ​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഓ​രോ ഓ​ണ​വും ബാ​ക്കി​വയ്​ക്കു​ന്ന​ത് അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള വ​ലി​യൊ​രു ഊ​ര്‍​ജ​മാ​ണ്. മു​റ്റ​ത്തെ പൂ​ക്ക​ള​ങ്ങ​ള്‍ മാ​ഞ്ഞെ​ങ്കി​ലും കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ന​ല്‍​കി​യ സ​ന്തോ​ഷ​വും കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും വ​രും ദി​ന​ങ്ങ​ളി​ലെ തി​ര​ക്കു​ക​ളി​ല്‍ ഓ​രോ മ​ല​യാ​ളി​ക്കും ക​രു​ത്താ​കും. സ​ദ്യ​യു​ടെ മ​ധു​ര​വും ഓ​ണ​പാ​ട്ടി​​ന്‍റെ ശീ​ലു​ക​ളു​മാ​യി ഇ​നി അ​ടു​ത്ത ചി​ങ്ങ​മാ​സ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up