സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണയിൽനിന്ന്.
തിരുവനന്തപുരം: ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ സർക്കാർ, ഫിഷറീസ് വകുപ്പ് എന്നിവ പരാജയപ്പെട്ടുവെന്നാരോപിച്ചു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സായാഹ്ന ധർണ നടത്തി.
ദുരന്തമുണ്ടായി അഞ്ചു ദിവസം പിന്നിട്ടിട്ടും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഫലപ്രദമല്ലെന്ന തൊഴിലാളി സമൂഹത്തിന്റെ പ്രതിഷേധത്തിനിടെ, മന്ത്രി കെ. മുരളീധരൻ നടത്തിയതായി പറയപ്പെടുന്ന പ്രതികരണം മത്സ്യത്തൊഴിലാളി സമൂഹത്തെ അധിക്ഷേപിക്കുന്നതും അഹങ്കാരപരവുമാണെന്ന് ധർണയിൽ ആരോപിച്ചു. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്വതന്ത്ര മത്സ്യ ്തൊ ഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചീഫ് കോ-ഓ ർഡിനേറ്റർ ഡോ. എഫ്. എം. ലാസർ ആമുഖപ്രഭാഷണം നടത്തി. ഡോ. ഫ്രാൻസിസ് ആൽബർട്ട് ഉദ്ഘാടനം ചെയ്തു. നെപ്പോളിയൻ ഫ്രാൻസിസ്, അവറൻ വിശേന്തി, അജിത് ശംഖുമുഖം, ജലസ്റ്റിൻ പൂന്തുറ, ഫ്രാൻസിസ് തുമ്പ, എഡിസൺ വലിയവേളി, അഖിൽ എന്നിവർ പ്രസംഗിച്ചു.