x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം : പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍


Published: February 18, 2026 01:08 AM IST | Updated: February 18, 2026 01:08 AM IST

ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്രതി​ഷേ​ധ​പ്ര​ക​ട​നം.

ഇ​രി​ങ്ങാ​ല​ക്കു​ട: അ​പ​ക​ട​ങ്ങ​ള്‍ അ​നേ​ക​മു​ണ്ടാ​കു​മ്പോ​ഴും ഇ​രി​ങ്ങാ​ല​ക്കു​ട - കൊ​ടു​ങ്ങ​ല്ലൂ​ര്‍ റോ​ഡി​ല്‍ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ തെ​രു​വി​ലി​റ​ങ്ങി.

ചേ​ലൂ​ര്‍ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ചേ​ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു മു​ന്ന​റി​യി​പ്പു​ന​ല്‍​കി. അ​മി​ത​വേ​ഗ​ത​മൂ​ലം ഇ​നി​യൊ​ര​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു സു​ര​ക്ഷ​ന​ല്‍​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ഡ്രൈ​വ​ര്‍​മാ​രേ​ടു പ​റ​ഞ്ഞു. പൗ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സോ​മ​ന്‍ വ​ര്‍​ഗീ​സ്, ക​ണ്‍​വീ​ന​ര്‍ കെ.​എം. സ​ന്തോ​ഷ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ​ജാ​ഥ ന​ട​ത്തി. ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ന്‍ ലോ​ച​ന​ന്‍ അ​മ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​സി മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പൂ​മം​ഗ​ലം, ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ജ​യ​കു​മാ​ര്‍, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തം​ഗം അ​ശ്വ​തി, സു​നി​ല്‍ കു​മാ​ര്‍,മീ​ന അ​നി​ല്‍​കു​മാ​ര്‍, ലി​ന്‍റോ ബേ​ബി ഊ​ക്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലാ​ണ് ഈ ​റൂ​ട്ടി​ലു​ള്ള​ത്. പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങു​ന്ന നാ​ട്ടു​കാ​ര്‍​ക്കെ​തി​രേ, നി​യ​മം കെെ​യി​ലെ​ടു​ക്ക​രു​തെ​ന്ന താ​ക്കീ​തു​മാ​യി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​റി​ക​ട​ക്കു​മ്പോ​ള്‍ മ​റ്റു​വാ​ഹ​ന​ങ്ങ​ളോ​ട് ചേ​ര്‍​ന്നു​പോ​കു​ക​യും മ​റി​ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളെ നീ​ട്ടി ഹോ​ണ്‍ മു​ഴ​ക്കി​യും ശ​കാ​രി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും എ​ങ്ങ​നെ​യും പോ​കാ​ന്‍ വ​ഴി​യു​ണ്ടാ​ക്കു​ക​യാ​ണ് ഡ്രൈ​വ​ര്‍​മാ​രു​ടെ രീ​തി. ഏ​തു​വ​ഴി, എ​പ്പോ​ള്‍ വ​ര​ണ​മെ​ന്നെ​ല്ലാം ഡ്രൈ​വ​ര്‍ തീ​രു​മാ​നി​ക്കും എ​ന്ന​താ​ണ് രീ​തി. ഇ​ക്കാ​ര​ണം കൊ​ണ്ടാ​ണ് ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കൂ​ടു​ന്ന​ത്. ബ​സു​ക​ളു​ടെ റ​ണ്ണിം​ഗ് സ​മ​യം കൂ​ട്ടാ​ത്ത​തും സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പെ​ര്‍​മ​റ്റ് ന​ല്‍​കു​ന്ന​തു​മാ​ണ് ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബ​സി​ലെ ഡ്രൈ​വ​റെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

അ​പ​ക​ട​മു​ണ്ടാ​യ സ​മ​യ​ത്ത് ബ​സി​ല്‍​നി​ന്നു ഇ​റ​ങ്ങി​യോ​ടി ​ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ഡ്രൈ​വ​ര്‍​ചെ​യ്ത​ത്. ​അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഉ​ട​ന്‍ മാ​റ്റു​ക​യും​ചെ​യ്തു. പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നു മാ​ത്ര​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Tags : Excessive speed nattuvishesham local news

Recent News

Corehub Up