x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന; എം​ഡി​എം​എ​ സഹിതം ര​ണ്ടു​ യുവാക്കൾ പി​ടി​യി​ലായി


Published: July 12, 2026 06:43 AM IST | Updated: July 12, 2026 06:43 AM IST

അറസ്റ്റിലായവരിൽ സ്ഥിരം മയക്കുമരുന്നു പ്രതിയും

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. പ​ട്ടം ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി അ​ര്‍​ജു​ന്‍ ആ​ര്‍. മ​നോ​ജ് (26), വ​ട്ടി​യൂ​ര്‍​ക്കാ​വ് വേ​റ്റി​ക്കോ​ണം സ്വ​ദേ​ശി എ​സ്. ആ​തി​ഷ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 11.51 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി.

ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​രു​ണ്‍ അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രീ​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത്, കൃ​ഷ്ണ​കു​മാ​ര്‍, രാ​ജേ​ഷ് പി. ​രാ​ജ​ന്‍, എം. ​വി​ശാ​ഖ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​നോ​ദ്, ഷം​നാ​ദ്, ആ​രോ​മ​ല്‍, രാ​ജ​ന്‍, ശ​ര​ണ്‍, വി​ജീ​ഷ്, ശ്രീ​രാ​ഗ്, ഗോ​കു​ല്‍, അ​ഭി​ജി​ത്, അ​ക്ഷ​യ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ആ​ര്യ എ​ന്നി​വ​രാണു പ്രതികളെ പിടികൂ ടിയത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ക്‌​സൈ​സ് സം​ഘം പ​റ​യു​ന്ന​ത്: പി​ടി​യി​ലാ​യ അ​ര്‍​ജുന്‍ ആ​ര്‍. മ​നോ​ജ് ബെംഗളൂരുവിൽനി​ന്ന് ട്രെ​യി​ന്‍​മാ​ര്‍​ഗ​മാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് എ​ക്‌​സൈ​സ് സം​ഘം കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പു​റ​ത്തി​റ​ങ്ങി​യ അ​ര്‍​ജുന്‍ വീ​ണ്ടും ല​ഹ​രി​ക്ക​ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ടി​യും താ​ടി​യും വ​ള​ര്‍​ത്തി​യി​രു​ന്ന ഇ​യാ​ള്‍ മ​ട​ക്ക​യാ​ത്ര​യി​ല്‍ താ​ടി നീ​ക്കി ഒ​രു പ്ര​ത്യേ​ക ത​ര​ത്തി​ല്‍ മു​ടി​യും മീ​ശ​യും വെ​ട്ടി​യൊ​തു​ക്കി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ് ട്രെ​യി​ന്‍ ഇ​റ​ങ്ങി​യ​ത്.

തി​രി​ച്ച​റി​യു​ക പ്ര​യാ​സ​മാ​ണെ​ങ്കി​ലും ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ആ​തി​ഷ് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റു​മാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​ണ്ടാ​കു​മെ​ന്ന വി​വ​രംവ​ച്ച് വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എ​ക്‌​സൈ​സ് സം​ഘം അ​ര്‍​ജുന്‍ ബു​ള്ള​റ്റി​നുസ​മീ​പ​മെത്തി​യ​തോ​ടെ​ തി​രി​ച്ച​റി​യുകയായിരുന്നു.

ബു​ള്ള​റ്റി​നു​ള്ളി​ല്‍ എം​ഡി​എം​എ നി​റ​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം. ആ​തി​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബു​ള്ള​റ്റ് എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up