പാറശാല: പ്രവാസി അസോസിയേഷൻ പ്രസിഡന്റ് റോക്കി രാജുവിന്റെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു. സെക്രട്ടറി അനില്‍കുമാര്‍ പേയാട് സ്വാഗതം പറഞ്ഞു.
പ്രവാസി പെന്ഷന് മുടങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ യോഗം ഐകകണ്ഠേന തീരുമാനിച്ചു. കൂടാതെ മയക്കുമരുന്നിന്റെ വ്യാപക ഉപയോഗത്തില്‍ നിന്ന് യുവതലമുറയെ രക്ഷിക്കുന്നതിനായി കേരള പോലീസുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് റോക്കി രാജു, സെക്രട്ടറി അനില്‍കുമാര്‍ പേയാട്, ട്രഷറര്‍ സജാദ് ചുള്ളിമാനൂര്‍ എന്നിവര്‍ സംസാരിച്ചു. മാഹിന്‍ പാറവിള, അനസ് ചുള്ളിമാനൂര്‍, സാദിക്ക് നാസര്‍, ഇ. എസ്.സംസം , റഹീം തൊളിക്കോട്, അഹമ്മദ് അലി, സാക്കിര്‍ എന്നിവര്‍ പങ്കെടുത്തു. മദനന് ടി. നാടാര്‍ ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു.