x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോ​ട​ക​വ​സ്തു​ എ​റി​ഞ്ഞ സംഭവം: ഒ​മ്പ​തുപേർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 25, 2026 01:46 AM IST | Updated: August 25, 2026 01:46 AM IST

ബോംബെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ.

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സ്ഫോ​ട​ക വ​സ്തു വെറി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ൽ കാ​പ്പ​ക്കേ​സ് പ്ര​തി​ക​ളു​ൾ​പ്പ​ടെ ഒ​മ്പ​തു പേ​ർ അ​റ​സ്റ്റി​ലായി.

പേ​ര​യം ചെ​ല്ല​ഞ്ചി ഗം​ഗാ​ഭ​വ​നി​ൽ എം.​ കൃ​ഷ്ണ​നു​ണ്ണി (27), മ​ഞ്ച പേ​രു​മ​ല അ​ശ്വ​തി ഭ​വ​നി​ൽ എ​സ്.​ അ​നൂ​പ് (25), പു​ല്ലം​പാ​റ പാ​ലാ​കോ​ണം തേ​വ​രു​കു​ന്ന് പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്.​ സാ​ദ്ദി​ഖ് (28), മ​ഞ്ച പാ​റ​ക്കാ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ എ​സ്.​ ദീ​ജു (27), ഉ​ഴ​മ​ല​ക്ക​ൽ ചാ​രു​മൂ​ട് ആ​മി​ന മ​ൻ​സി​ലി​ൽ ഡി.​ ഷി​ജി​ൻ (34), കാ​ച്ചാ​ണി അ​മ്പ​ലം വി​ളാ​ക​ത്ത് വീ​ട്ടി​ൽ ആ​ർ.​ ഹ​രി​കൃ​ഷ്ണ​ൻ (27), പേ​ര​യം ചെ​ല്ല​ഞ്ചി വി​ഷ്ണു​ഭ​വ​നി​ൽ എ​സ്.​ വി​ഷ്ണു (25), മൈ​ലം ചെ​റി​യ​കൊ​ണ്ണി സു​ര​ദി​ൻ ഭ​വ​നി​ൽ എ​സ്.​ സു​ര​ദി​ൻ (30), മ​ഞ്ച പേ​രു​മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ആ​ർ.​ രാ​ജേ​ഷ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യിരുന്നു അ​ക്ര​മം.​ കൃ​ഷ് ണ​നു​ണ്ണി​യും വി​ഷ്ണു​വും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യായി​രു​ന്നു.​ അ​നൂ​പ് വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സി​ലെ പ്ര​തി​യും ദീജു നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ പ​ത്തോ​ളം കേ​സി​ലെ പ്ര​തി​യു​മാ​ണ്.​ കാ​പ്പ​ക്കേ​സിലെ പ്രതികൾക്കൂടിയാ യ ഇരുവരും നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി സ്റ്റിലും ഉൾപ്പെട്ടവരാണ്.

വ​ട്ടി​യൂ​ർ​ക്കാ​വ്, കാ​ച്ചാ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ പ്ര​സാ​ദ്, എ​സ്ഐ​മാ​രാ​യ ബാ​സി​ത്ത് ഇ​ബ്രാ​ഹിം, അം​ബ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ​മാ​രാ​യ ന​സീം, അ​ഭി​ലാ​ഷ്, സി. ​ബി​ജു, സി​പി​ഓ​മാ​രാ​യ അ​നു​രാ​ഗ്,രാ​ജീ​വ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up