ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ സംഘടിപ്പിച്ച നേത്രസംരക്ഷണ ക്യാന്പ്.
ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ നടത്തി. ഗ്രാമവാസികൾക്ക് സൗജന്യ കാഴ്ച പരിശോധനയും കണ്ണടയും നൽകിയതിനു പുറമേ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, ഗവൺമെന്റ് യുപി സ്കൂൾ, ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിൽ ജലശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു.
ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. ബിനു ഉദ്ഘാടനം ചെയ്തു.
തിമിരം സ്ഥിരീകരിച്ചവർക്ക് തൊടുപുഴ ഹോളി ഫാമിലി ആശുപത്രിയുടെ സഹായത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ചെയ്യുമെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു. ചടങ്ങിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സിഎസ്ആർ വിഭാഗം സീനിയർ ഓഫീസർ റിബിൻ പോൾ, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. സാഗിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Idamalakkudi nattuvishesham local news