x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൈ​സ​ലി​നു തി​രി​ച്ചു കി​ട്ടി​യ​ത് പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും

വെബ് ഡെസ്ക്
Published: August 25, 2026 01:26 AM IST | Updated: August 25, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

മ​യ്യ​നാ​ട്: മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യ​വേ നാ​ല​ര വ​യ​സു​കാ​ര​ന്‍ ആ​ദ്രി​ദേ​വി​ന്‍റെ ക​ണ്ണി​ല്‍ പ​തി​ഞ്ഞ​കാ​ഴ്ച പ​ത്ത​നാ​പു​രം ത​ല​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ഫൈ​സ​ലി​നു തി​രി​കെ ന​ല്‍​കി​യ​ത് ഫ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും. ഫൈ​സ​ലി​ന്‍റെ കൈ​യി​ല്‍​നി​ന്നും ന​ഷ്ട​പ്പെ​ട്ട പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്‌​സ് ആ​ണ് ആ​ദ്രി​ദേ​വി​ലൂ​ടെ തി​രി​കെ കി​ട്ടി​യ​ത്.

മ​യ്യ​നാ​ട് വ​ലി​യ​വി​ള വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ശ്യാം ​ഷാ​ജി​യും ഭാ​ര്യ​യും വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആ​ശ്രാ​മം മൈ​താ​ന​ത്ത് പാ​ര​ഡൈ​സ് പാ​ര്‍​ക്കി​ല്‍ പോ​യ ശേ​ഷം മ​ക​നോ​ടൊ​പ്പം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​ണ് മൈ​താ​ന​ത്തി​ന​ടു​ത്ത് ഒ​രു കാ​റി​ന് സ​മീ​പം പ​ഴ്‌​സ് കി​ട​ക്കു​ന്ന​ത് മ​ക​ന്‍ ആ​ദ്രി​ദേ​വി​ന്‍റെ ക​ണ്ണി​ല്‍​പ്പെ​ട്ട​ത്.

പ​ഴ്‌​സ് ആ​ണെ​ന്ന് പ​റ​യാ​ന്‍ അ​റി​യി​ല്ലെ​ങ്കി​ലും പൈ​സ​വെ​ക്കു​ന്ന ഒ​രു സാ​ധ​നം റോ​ഡി​ല്‍ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ന്ന് പി​താ​വി​നെ ഈ ​നാ​ല​ര വ​യ​സു​കാ​ര​ന്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ന്റെ പ​ഴ്‌​സ് ആ​യി​രി​ക്കു​മെ​ന്ന് ക​രു​തി പോ​ക്ക​റ്റി​ല്‍ പ​ര​തി നോ​ക്കി​യ​പ്പോ​ള്‍ പ​ഴ്‌​സ് സു​ര​ക്ഷി​ത​മാ​യി പോ​ക്ക​റ്റി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​തോ​ടെ മ​ക​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് തി​രി​കെ പോ​യി നോ​ക്കാ​ന്‍ ശ്യം ​ഷാ​ജി ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

ആ​ദ്രി​ദേ​വ് പ​റ​ഞ്ഞ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍​ നി​ന്ന് ഇ​റ​ങ്ങി ആ​ദ്രി​ദേ​വ് ത​ന്നെ​പ​ഴ്‌​സ് എ​ടു​ത്ത് പി​താ​വി​നെ ഏ​ല്‍​പ്പി​ച്ചു. തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് 4500 രൂ​പ​യും ആ​ധാ​റും എ​ടി​എം കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ മ​റ്റു രേ​ഖ​ക​ളും ക​ണ്ട​ത്.

മാ​താ​പി​താ​ക്ക​ള്‍ ആ​ദ്രി​ദേ​വു​മാ​യി കൊ​ല്ലം ഈ​സ്റ്റ് പോലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പ​ഴ്‌​സ് പോലീ​സി​ന് കൈ​മാ​റി. തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ഴ്‌​സ് കി​ട്ടി​യ വി​വ​ര​വും പ​ങ്കു​വെ​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​മ​യാ​യ പ​ത്ത​നാ​പു​രം ത​ല​വൂ​ര്‍ സ്വ​ദേ​ശി ഫൈ​സ​ല്‍ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പ​ഴ്‌​സ് ഏ​റ്റു​വാ​ങ്ങി.

കു​ടും​ബ​ത്തോ​ടൊ​പ്പം വ​ന്ന​പ്പോ​ള്‍ എ​ങ്ങ​നെ​യോ പ​ഴ്‌​സ് താ​ഴെ വീ​ണു പോ​യ​താ​ണെന്നും ന​ഷ്‌ടപ്പെ​ട്ട വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഫൈ​സ​ല്‍ പ​റ​ഞ്ഞു.
പ​ഴ്‌​സ് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ല്‍ ഉ​ട​മ ആ​ദ്രി​ദേ​വി​നും കു​ടും​ബ​ത്തി​നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ആ​ദ്രി​ദേ​വ് മ​യ്യ​നാ​ട് ബ്ലൂം​സ് സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്. ദേ​വി​ക എ​സ്. കു​മാ​റാ​ണ് മാ​താ​വ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up