കമാന്‍ഡന്റ് ജോസ് ഫിലിപ്പിന് മൊമന്റോ നല്കുന്നു.
കൊല്ലം: തിരുവനന്തപുരം സൈബര്‍ ഓപ്പറേഷന് വിംഗിലേക്ക് സ്ഥലംമാറി പോകുന്ന കൊല്ലം സിറ്റി ഡിഎച്ച്ക്യൂ ഡെപ്യൂട്ടി കമാന്‍ഡന്റും സ്പെഷല്‍ ബ്രാഞ്ച് എസിപിയുമായ ജോസ് ഫിലിപ്പിന് ഡിഎച്ച്ക്യൂ ലൈബ്രറി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യാത്രയയപ്പ് നല്കി.
ഡിഎച്ച്ക്യൂ റിസര്‍വ് ഇന്‍സ്പെക്ടര്‍ മഹേഷ് അധ്യക്ഷത വഹിച്ചു.
സിറ്റി അഡീഷണല്‍ എസ്പി ജെ.കെ. ദിനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പോലീസ് ഓഫീസര്‍മാരായ വൈ. സാബു, സജി, അപ്പു, പ്രേം പ്രസാദ്, കിഷോര്‍, വിനോദ്, ബൈജു എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Farewell