x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ചെ​യ്തു


Published: November 4, 2025 07:11 AM IST | Updated: November 4, 2025 07:11 AM IST

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ഴി​ഞ്ഞ 5 വ​ർ​ഷ​ത്തെ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ചെ​യ്തു.


കൊ​ടി​യ​ത്തൂ​ർ ഗ​വ. യു​പി സ്കൂ​ളി​ന് ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, പ​ഞ്ചാ​യ​ത്തി​ലെ 26 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും സ്വ​ന്തം കെ​ട്ടി​ടം, തോ​ട്ടു​മു​ക്ക​ത്തും മു​ത​പ​റ​മ്പി​ലും പു​തി​യ ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​ർ, ഭ​വ​ന​ര​ഹി​താ​യ 129 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്, കാ​ര​ക്കു​റ്റി ല​ക്ഷം വീ​ട് കോ​ള​നി ന​വീ​ക​രി​ച്ച് ഗ്രീ​ന​റി​വി​ല്ല എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത് തു​ട​ങ്ങി വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് ത​യാ​റാ​ക്കി​യ​ത്.

ചെ​റു​വാ​ടി അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സം​വി​ധാ​യ​ക​ൻ സി. ​ഫ​സ​ൽ ബാ​ബു, ക്യാ​മ​റ​മാ​ൻ ജി.​എ​ൻ ആ​സാ​ദ് മ​റ്റ് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബാ​ബു പൊ​ലു​കു​ന്ന്, ആ​യി​ഷ ചേ​ല​പ്പു​റം, മ​റി​യം കു​ട്ടി ഹ​സ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത്, സെ​ക്ര​ട്ട​റി ഒ.​എ അ​ൻ​സു, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ യു.​പി മ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .

Tags : local nattuvishesham Farm Tourism

Recent News

Corehub Up