x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​മേ​ഘം​കാ​ത്ത് ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: July 20, 2026 02:20 AM IST | Updated: July 20, 2026 02:20 AM IST

നെ​ന്മാ​റ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ.

നെ​ന്മാ​റ: ക​ർ​ക്കട​ക​മാ​സം ആ​രം​ഭി​ച്ചി​ട്ടും കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കാ​ത്ത​തു നെ​ന്മാ​റ മേ​ഖ​ല​യി​ലെ നെ​ൽ​ക​ർ​ഷ​ക​രെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. സാ​ധാ​ര​ണ​യാ​യി ക​ർ​ക്കട​ക​ത്തി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​യെ ആ​ശ്ര​യി​ച്ച് കൃ​ഷി​യി​റ​ക്കി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കു​റ​വ് രൂ​ക്ഷ​മാ​യ​തോ​ടെ നെ​ൽ​ച്ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച മു​ര​ടി​ക്കു​ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ല​ക​ൾ മ​ഞ്ഞ​ളി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും 110 ദി​വ​സം മൂ​പ്പു​ള്ള 'ഉ​മ' ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലാ​ണ് ഒ​ന്നാം​വി​ള​യ്ക്കാ​യി ഞാ​റ് ത​യാ​റാ​ക്കി പ​റി​ച്ചു​ന​ട്ട​ത്.
കൃ​ഷി ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച നേ​രി​യ മ​ഴ പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് മ​ഴ മാ​റി​നി​ന്ന​തോ​ടെ വ​യ​ലു​ക​ൾ വ​ര​ണ്ടു​തു​ട​ങ്ങി. ആ​വ​ശ്യ​ത്തി​ന് ജ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ നെ​ൽ​ച്ചെ​ടി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​യെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​ക്കു​റി മ​ഴ​യു​ടെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ പോ​ത്തു​ണ്ടി ഡാ​മി​ൽ നി​ല​വി​ലു​ള്ള ജ​ല​ശേ​ഖ​രം മാ​ത്ര​മാ​ണ് ആ​ശ്ര​യി​ക്കാ​നു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി ഡാ​മി​ൽ നി​ന്ന് ജ​ലം തു​റ​ന്നു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ. ഇ​തോ​ടെ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ചി​ല ക​ർ​ഷ​ക​ർ സ്വ​ന്തം ചെ​ല​വി​ൽ കു​ള​ങ്ങ​ളി​ൽ നി​ന്നും കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ നി​ന്നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് നെ​ൽ​ച്ചെ​ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും അ​തി​ന് സാ​മ്പ​ത്തി​ക ശേ​ഷി​യോ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല. വൈ​ദ്യു​തി ചെ​ല​വും ഡീ​സ​ൽ വി​ല​യും ഉ​യ​ർ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ജ​ല​സേ​ച​നം തു​ട​രു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക​ഭാ​ര​മാ​ണ്.

മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ മ​ഴ​മേ​ഘം പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തു​മൂ​ലം ഉത്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up