x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർഷകരെ ആദരിച്ച് കർഷകദിനാചരണം

വെബ് ഡെസ്ക്
Published: August 18, 2026 02:11 AM IST | Updated: August 18, 2026 02:11 AM IST

കി​​ട​​ങ്ങൂ​​ർ ന​​ട​​ന്ന ക​​ർ​​ഷ​​ക ദി​​നാ​​ച​​ര​​ണ​​വും ഇ​​ക്കോ ഷോ​​പ്പ് ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ക്കു​​ന്നു.

അ​ക​ല​ക്കു​ന്നം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ രേ​വ​തി ച​ന്ദ്ര​ന്‍, അ​സി​. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. രാ​ജേ​ഷ്, പാ​മ്പാ​ടി ബ്ലോ​ക്ക് കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ ട്രീ​സ സെ​ലി​ന്‍ ജോ​സ​ഫ്, കു​മ​ര​കം കെ​വി​കെ അ​സി. പ്ര​ഫ. ഡോ. ​സ്മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച നെ​ല്‍​ക​ര്‍​ഷ​ക​ന്‍ ബേ​ബി ജോ​സ​ഫ് കാ​ള​വേ​ലി​ല്‍, വ​നി​താ ക​ര്‍​ഷ​ക നി​ഹി​ത വി​ശാ​ല്‍ ഇ​ത്ത​പ​റ​മ്പി​ല്‍, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി സി.​കെ. സേ​തു, എ​സ്‌​സി ക​ര്‍​ഷ​ക​ന്‍ കെ.​എ​സ്. ത​ങ്ക​പ്പ​ന്‍, ജൈ​വ ക​ര്‍​ഷ​ക​ന്‍ തോ​മ​സ് വ​ര്‍​ഗീ​സ്, കു​ട്ടി​ക​ര്‍​ഷ​ക ആ​ര്‍​ഷ രാ​ജേ​ഷ് പ​ടി​ഞ്ഞാ​റേ​ല്‍, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ പി.​ജെ. ജോ​സ​ഫ് , ക്ഷീ​രക​ര്‍​ഷ​ക​ന്‍ പി.​സി. ജോ​സ്, സ​മ്മി​ശ്ര ക​ര്‍​ഷ​ക​രാ​യ ജോ​സ് ജേ​ക്ക​ബ്, ആ​ന്‍റോ തോ​മ​സ് തു​ട​ങ്ങി​യ​വ​രെ​യും കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു ജ​പ്പാ​നി​ല്‍ ന​ട​ന്ന സ​യ​ന്‍​സ് പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ത്ത അ​ന​ന്തു ദിലീ​പി​നെ​യും ആ​ദ​രി​ച്ചു.

അ​യ​ർ​ക്കു​ന്നം: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷിഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഗ്രേ​സി ക​രി​മ്പ​ന്നൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, ലി​സ​മ്മ ബേ​ബി, കെ.സി. ഐ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​​രോ​​പ്പ​​ട: ക​​ർ​​ഷ​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തും കൃ​​ഷി​​ഭ​​വ​​നും ചേ​​ർ​​ന്ന് സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച സാം​​സ്കാ​​രി​​ക റാ​​ലി​​യും കാ​​ർ​​ഷി​​ക സെ​​മി​​നാ​​റും മി​​ക​​ച്ച ക​​ർ​​ഷ​​ക​​രെ ആ​​ദ​​രി​​ക്ക​​ൽ ച​​ട​​ങ്ങും ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഇ.​​എ​​സ്. വി​​നോ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Tags : Local News Nattuvishesham Farmers' Day celebrated

Recent News

Corehub Up