x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും​ചൂ​ടി​ൽ ക​ർ​ഷ​ക പ്ര​തീ​ക്ഷ​ക​ൾ ക​രി​യു​ന്നു

വെബ് ഡെസ്ക്
Published: September 16, 2026 11:59 PM IST | Updated: September 16, 2026 11:59 PM IST

ക​ർ​ഷ​ക​നാ​യ ഓ​മ​ല്ലൂ​ർ ആ​റ്റ​രി​കം സ്വ​ദേ​ശി ടി.​ഡി. വി​ജ​യ​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ പ​യ​ർ വ​ള്ളി​ക​ൾ മു​റി​ച്ചു മാ​റ്റു​ന്നു.

പ​ത്ത​നം​തി​ട്ട : വേ​ന​ലി​നെ വെ​ല്ലു​ന്ന ചൂ​ട് കൃ​ഷി​യെ ബാ​ധി​ക്കു​ന്നു. ഇ​ട​വി​ട്ട് മ​ഴ പെ​യ്യേ​ണ്ടി​യി​രു​ന്ന കാ​ല​മാ​ണി​ത്. എ​ന്നാ​ൽ കൊ​ടും​വ​ര​ൾ​ച്ച​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ണ്ണ് തി​ള​യ്ക്കു​ക​യാ​ണ്. ന​ന​വു​കി​ട്ടാ​ത വാ​ഴ ഒ​ടി​ഞ്ഞ് നി​ലം​പൊ​ത്തു​ന്നു. നാ​മ്പി​ട്ട പ​ച്ച​ക്ക​റി തൈ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. ക​ര ക​ർ​ഷ​ക​രാ​ണ് ചൂ​ടി​ന്‍റെ ഇ​ര​ക​ളാ​യി മാ​റി​യ​ത്. കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. ചേ​ന​യും ചേ​ന്പു​മെ​ല്ലാം ക​രി​ഞ്ഞു തു​ട​ങ്ങി. മ​ര​ച്ചീ​നി കൃ​ഷി​യെ​യും ചൂ​ട് ബാ​ധി​ച്ചു. സ​മീ​പ​കാ​ല​ത്തു ന​ട്ട ഒ​രു കൃ​ഷി​യും മു​ള​ച്ചു പൊ​ങ്ങി​യി​ട്ടി​ല്ല. വാ​ഴ​ക്കൃ​ഷി​യെ വേ​ന​ൽ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തു. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട്ട‌ കൃ​ഷി​ക​ൾ ഭൂ​രി​ഭാ​ഗ​വും മ​ഴ ല​ഭി​ക്കാ​തെ ഉ​ണ​ങ്ങി ന​ശി​ച്ചു. വെ​ള്ള​രി, പാ​വ​ൽ, പ​യ​ർ, വെ​ണ്ട, മ​ത്ത​ൻ, വ​ഴു​ത​ന, പ​ച്ച​മു​ള​ക് തു​ട​ങ്ങി പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൊ​ക്കോ ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. തോ​ട്ട​വി​ള കൃ​ഷി​ക​ൾ​ക്കാ​യി തൈ​ക​ൾ വാ​ങ്ങി​വ​ച്ച​വ​രും മ​ഴ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഭൂ​മി​ കി​ള​യ്ക്കാ​ൻ പോ​ലു​മാ​കാ​ത്ത രീ​തി​യി​ൽ ഉ​റ​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ള​വും വ​ള​വും ന​ൽ​കേ​ണ്ട സ​മ​യ​ത്തെ അ​പ്ര​തീ​ക്ഷി​ത കൊ​ടും​വ​ര​ൾ​ച്ച ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ​ക​ൽ ഇ​റ​ങ്ങാ​ൻ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​ണ്. അ​സ​ഹ്യ​മാ​യ ചൂ​ടി​നൊ​പ്പം രാ​ത്രി​യി​ലും താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ത​ള​ർ​ത്തു​ക​യാ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു മ​ല്ല​ടി​ച്ചാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ കൃ​ഷി ന​ട​ത്തു​ന്ന​ത്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ജി​ല്ല​യൊ​ട്ടാ​കെ കൃ​ഷി​യി​ട​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. ഇ​തി​നെ പ്ര​തി​രോ​ധി​ച്ചാ​ണ് കൃ​ഷി ഇ​റ​ക്കി​വ​രു​ന്ന​ത്.

നെ​ൽ​ക​ർ​ഷ​ക​രും ബു​ദ്ധി​മു​ട്ടി​ൽ

ചൂ​ട് ക​ടു​ത്ത​തോ​ടെ ചെ​ടി​ക​ളി​ലും വി​ള​ക​ളി​ലും വി​വി​ധ​ത​രം രോ​ഗ​ബാ​ധ​ക​ളു​ടെ തീ​വ്ര​ത​യും ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്. പ​ന്ത​ളം, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ൽ കൃ​ഷി​യെ​യും കോ​ഴ​ഞ്ചേ​രി, റാ​ന്നി, മ​ല്ല​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക​ളെ​യും വ​ര​ൾ​ച്ച ബാ​ധി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ പ്ര​ള​യ​കാ​ലം ക​ഴി​ഞ്ഞു കൃ​ഷി ഇ​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം പാ​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ർ​ഷ​ക​ർ മ​ടി കാ​ട്ടു​ന്നു. കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ന​ട​ത്താ​ൻ ത​യാ​റാ​യ​വ​രാ​ണ് എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ന്ന​ത്.

മ​ഴ​യും കെ​ടു​തി​യും വ​രു​ത്തി​വ​ച്ച ന​ഷ്ട​ത്തി​ൽ നി​ന്നു ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. ഇ​നി​യു​ള്ള കൃ​ഷി കൂ​ടി ന​ശി​ക്കു​ന്ന​ത് പ​ല​ർ​ക്കും ചി​ന്തി​ക്കാ​ൻ പോ​ലു​മാ​കു​ന്നി​ല്ല.

ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ മ​ഴ ദു​ർ​ബ​ല​മാ​യ​താ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം​ഇ​ത്ത​വ​ണ കാ​ര്യ​മാ​യി ല​ഭി​ച്ച​തു​മി​ല്ല. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പാ​ത്തി​ക​ളി​ൽ വെ​ള്ള​വും കു​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ ക​ര​കൃ​ഷി​ക്കു പി​ന്നാ​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​രി​യും. വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ വ​ലി​യ ന​ഷ്ടം നേ​രി​ടു​ന്ന​ത്. മാ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും ധാ​ര​ണ​യി​ല്ല.

റ​ബ​ർ, ക്ഷീ​ര ക​ർ​ഷ​ക മേ​ഖ​ല​ക​ൾ​ക്ക് ഇ​രു​ട്ട​ടി

വി​ല​യു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ബ​ർ കൃ​ഷി.

ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ റ​ബ​ർ മേ​ഖ​ല​യും ത​ക​ർ​ച്ച​യി​ലാ​ണ്. ക​ടു​ത്ത ചൂ​ടു​മൂ​ലം റ​ബ​ർ മ​ര​ങ്ങ​ൾ ഇ​ല​പൊ​ഴി​ക്കു​ന്നു. പാ​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ പ​ല​രും ടാ​പ്പിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. റ​ബ​റി​നു വി​ല​യു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. പാ​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. തീ​റ്റ​പ്പു​ല്ല് കൃ​ഷി​യെ​യും ചൂ​ട് ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത ചൂ​ടി​ൽ ക​ന്നു​കാ​ലി​ക​ളും ത​ള​ർ​ന്നു​വീ​ഴു​ക​യാ​ണ്. വെ​ള്ള​ത്തി​നു കൂ​ടി ക്ഷാ​മ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വെ​ള്ളം ല​ഭ്യ​മാ​കു​ന്ന​ത്. തോ​ടു​ക​ളും നീ​രു​റ​വ​ക​ളും വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. ഇ​തി​നി​ടെ കാ​ലി​ത്തീറ്റ വി​ല വ​ർ​ധി​ച്ച​തും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി.

മ​ഴ​വ​രും.. വ​രാ​തി​രി​ക്കി​ല്ല.... പ്ര​തീ​ക്ഷ കൈ​വി​ടാ​തെ വി​ജ​യ​ൻ

അ​പ്ര​തീ​ക്ഷി​ത വേ​ന​ലി​ൽ ഓ​മ​ല്ലൂ​ർ ആ​റ്റി​രി​കം ഇ​ല്ലി​പ്ലാ​വി​ൽ ടി.​ഡി. വി​ജ​യ​ന്‍റെ പ്ര​തീ​ക്ഷ​ക​ളാ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. ചി​ങ്ങം, ക​ന്നി മാ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു കാ​ലാ​വ​സ്ഥ മു​ന്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് എ​ഴു​പ​ത്താ​റു​കാ​ര​നാ​യ ക​ർ​ഷ​ക​ൻ വി​ജ​യ​ൻ പ​റ​ഞ്ഞു. കാ​ർ​ഷി​ക​വി​ള​ക​ൾ ക​രി​ഞ്ഞ് ചാ​മ്പ​ലാ​കു​ന്ന​ത് നി​സ​ഹാ​യ​നാ​യി നോ​ക്കി​നി​ൽ​ക്കേ​ണ്ടി വ​ന്ന​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് ഈ ​ക​ർ​ഷ​ക​ൻ.
പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്ഥ​ല​ത്താ​ണ് വി​ജ​യ​ൻ പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വി​ള​ക​ളും ഇ​റ​ക്കി​യ​ത്. ര​ണ്ട​ര മാ​സം മു​ൻ​പ് വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ തു​ട​ങ്ങി​യ കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന അ​സാ​ധാ​ര​ണ​മാ​യ ചൂ​ടി​ൽ ന​ശി​ച്ച​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വ​ന്ന 18 മ​ണി​യ​ൻ പ​യ​ർ, പ​ട​വ​ലം, വെ​ണ്ട എ​ന്നി​വ​യെ​ല്ലാം ക​ന​ത്ത വെ​യി​ലി​ൽ വാ​ടി​ത്ത​ള​ർ​ന്നു. ചേ​ന, ചു​ട്ടി​ച്ചേ​മ്പ്, ഇ​ഞ്ചി തു​ട​ങ്ങി​യ കി​ഴ​ങ്ങു​വി​ള​ക​ളു​ടെ ത​ണ്ടു​ക​ൾ ഉ​ണ​ങ്ങി​പ്പോ​യ​തോ​ടെ വി​ള​വി​ന്റെ വ​ള​ർ​ച്ച​യും നി​ല​ച്ചു. ചേ​ന​യു​ടെ അ​ട​ക്കം തൂ​ക്കം ന​ന്നേ കു​റ​ഞ്ഞു. ഓ​ണ​വി​പ​ണി ക​ഴി​ഞ്ഞ് ന്യാ​യ​വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​യെ​യാ​ണ് വേ​ന​ൽ ച​തി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം 80,000 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന 350-ല​ധി​കം മൂ​ട് ക​പ്പ​യാ​ണ് ന​ശി​പ്പി​ച്ച​ത്. അ​തി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ രൂ​പ​ത്തി​ൽ അ​ടു​ത്ത പ്ര​ഹ​ര​മെ​ത്തി​യ​ത്. മ​ഴ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ വി​ജ​യ​ൻ ഇ​പ്പോ​ഴും കൈ​വി​ട്ടി​ട്ടി​ല്ല. തു​ലാം​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പ് ചെ​റി​യ മ​ഴ പെ​യ്താ​ൽ കൃ​ഷി​യി​ടം തി​രി​ച്ചു പി​ടി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​രി​ഞ്ഞു​പോ​യ പ​യ​ർ​വ​ള്ളി​ക​ൾ വെ​ട്ടി​മാ​റ്റി അ​ടു​ത്ത കൃ​ഷി​ക്കാ​യി വി​ത്തു​വാ​ങ്ങി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം,

Tags : District News Nattuvishesham Farmers scorching heat

Recent News

Corehub Up