ചാത്തനാട്: സെന്റ് അൽഫോൻസ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 22 മുതൽ ഓഗസ്റ്റ് മൂന്നു വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് ദിവസേന വൈകിട്ട് ജപമാല, വിശുദ്ധ കുർബാന, വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന, വചനസന്ദേശം എന്നിവ ഉണ്ടായിരിക്കും.
ഓഗസ്റ്റ് 1, 2, 3 തീയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ഓഗസ്റ്റ് രണ്ടിന് രാവിലെ 9.30ന് ആഘോഷപൂർവമായ തിരുനാൾ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും. ഓഗസ്റ്റ് മൂന്നിന് രാവിലെ 6.30ന് മരിച്ച വിശ്വാസികൾക്കായുള്ള വിശുദ്ധ കുർബാനയോടെ തിരുനാൾ സമാപിക്കും. തിരുനാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവാലയ വികാരി ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews St. Alphonsa Church