മുണ്ടൂർ: സെന്റ് അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഊട്ടുനേർച്ചയും 19 മുതൽ 29 വരെ ആഘോഷിക്കും. 19 ന് രാവിലെ 7.30 ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് രൂപത വികാരി ജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ കാർമികനാകും.
തുടർന്ന് 20 മുതൽ 25 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയുമുണ്ടാകും. 26 ന് രാവിലെ 7.30 ന് വിശുദ്ധ കുർബാന, നൊവേന. 27 ന് വൈകുന്നേരം നാലരയ്ക്ക് വിശുദ്ധ കുർബാന, നൊവേന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 28 ന് പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. സേവ്യർ മാറാമറ്റം കാർമികത്വം വഹിക്കും.
ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഊട്ടുനേർച്ച. 29 ന് രാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാന, ഇടവകയിലെ മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ് എന്നിവ നടക്കും.
വികാരി ഫാ. ജേക്കബ് മാവുങ്കൽ, കൈക്കാരന്മാരായ സാബു കോണത്ത്തറ, ജോർജ് തലച്ചിറക്കുഴി, ജനറൽ കണ്‍വീനർമാരായ ബോസ് വലിയമാക്കൽ, ഷാജി മഴുവഞ്ചേരി എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.
Tags : Nattuvishesham District News