x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: April 11, 2026 12:54 AM IST | Updated: April 11, 2026 12:54 AM IST

മ​റ്റം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നു മ​റ്റം ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ.​ഫ്രാ​ൻ​സി​സ് എ​ലു​വ​ത്തി​ങ്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കു​ന്നു.

മു​ക്കാ​ട്ടു​ക​ര
സെന്‍റ് ജോർജ് പള്ളി

മു​ക്കാ​ട്ടു​ക​ര: തി​രു​നാ​ൾ ദീ​പാ​ല​ങ്കാ​രം തൃ​ശൂ​ർ കോ​ർ​പറേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ സ്വി​ച്ച്ഓ​ണ്‍ ക​ർ​മം നി​ർവ​ഹി​ച്ചു. ലൂ​ർ​ദ് ഫെ​റോ​ന വി​കാ​രി ഫാ. ജോ​സ് വ​ല്ലൂ​രാ​ൻ, ഇ​ട​വ​കവി​കാ​രി ​ഫാ.ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​നി​തി​ൻ പൊ​ന്നാ​രി, കൈ​ക്കാ​ര​ൻ​മാ​രാ​യ സി.​ഡി.​ ജോ​ർ​ജ്, ജോ​ണ്‍ സി തോ​മ​സ്, സി.​കെ.​ ഷെ​ൽ​ബി, ഡി​ക്സ​ൻ ഡേ​വി​ഡ്, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഈ​ജു ആ​ന്‍റ​ണി, ഇ​ലു​മി​നേ​ഷ​ൻ ക​ണ്‍​വീ​ന​ർ സി.​ഡി.​ വി​ൽ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​റ്റം നി​ത്യ​സ​ഹാ​യമാ​ത​ തീ​ർ​ഥ​കേ​ന്ദ്ര​ം

മ​റ്റം: മ​റ്റം നി​ത്യ​സ​ഹാ​യമാ​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ 88-ാം തി​രു​നാ​ളാ​ഘോ​ഷ​ത്തി​നു തു​ട​ക്കംകു​റി​ച്ചു​കൊ​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ കൊ​ടി​യേ​റ്റക​ർ​മം നി​ർ​വ​ഹി​ച്ചു.​അ​സി.​വി​കാ​രി ഫാ.​ജി​യോ വേ​ലു​ക്കാ​ര​ൻ, ഫാ.​ സ്‌​റ്റീ​ഫ​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രാ​യി. 17 മു​ത​ൽ 21 വ​രെ​യാ​ണ് തി​രു​നാ​ളാ​ഘോ​ഷം. കൊ​ടി​യേ​റ്റം മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. ​

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 12 മു​ത​ൽ 21 വ​രെ മ​റ്റം ഗേ​ൾ​സ് സ്‌​കൂ​ൾ മൈ​താ​ന​ത്ത് കാ​ർ​ണി​വ​ൽ ന​ട​ക്കും. 17ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തിവാ​ഴ്ച​യ്ക്ക് ബിഷപ് മാ​ർ ജേ​ക്ക​ബ് മന​ത്താേ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. 18ന് വൈ​കീ​ട്ടു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും കിരീ​ട​സ​മ​ർ​പ്പ​ണ​ത്തി​നും ബിഷ പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തി​രു​നാ​ൾദി​ന​മാ​യ 19ന് ​രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ.​വി​നി​ൽ കു​രി​ശു​ത​റ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ ഫാ.​ ഡോ.​ ഫ്രാ​ൻ​സി​സ് എ​ലു​വ​ത്തി​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​ണ്.​

വൈ​കീ​ട്ട് ആ​റി​ന് ഇ​ട​വ​കദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ ബെ​ന്നി വ​ർ​ഗീ​സ് ഇ​ട​ത്ത​ട്ടേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ കീ​രി​ടം എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. 20നു ​രാ​വി​ലെ ഏ​ഴി​ന് റാ​സകു​ർ​ബാ​ന​യ്ക്ക് ബിഷ പ് മാ​ർ ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ നാ​ട​കം, ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും. വി​കാ​രി ഫാ.​ഡോ.​ ഫ്രാ​ൻ​സി​സ് ആ​ളൂ​ർ, അ​സി.​വി​കാ​രി ഫാ.​ ജി​യോ വേ​ലൂക്കാ​ര​ൻ, ട്ര​സ്റ്റി​മാ​രാ​യ ഷാ​ജ് കെ.​ സൈ​മ​ൺ, എം.​ജെ.​ജോ​ഷി, സി.​ടി.​ സ്പോ​ർ​ട്ട​ക്സ്, സി.​കെ.​ ജോ​യ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സെ​ബി​ തോ​മ​സ്, ജോ.​ജ​നറൽ ക​ൺ​വീ​ന​ർ സി.​ടി.​ ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ആ​ർ​ത്താ​റ്റ് മാ​ർ​ത്തോ​മ
തീ​ർ​ഥകേ​ന്ദ്ര​ം

കു​ന്നം​കു​ളം: ആ​ർ​ത്താ​റ്റ് മാ​ർ​ത്തോ​മ തീ​ർ​ഥകേ​ന്ദ്ര​ത്തി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ 10, 11, 12, 13 എ​ന്നീ തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളാ​ണ് ഇ​ട​വ​ക​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. തി​രു​നാ​ൾദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഊ​ട്ട് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ അ​ദ്ഭുത ര​ക്ത​കു​രി​ശുപാ​റ​യും വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പും വ​ണ​ങ്ങു​ന്ന​തി​നും തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ളതായി വി​കാ​രി ഫാ.​ഷി​ജോ മാ​പ്രാ​ണ​ത്തു​കാ​ര​ൻ, ആ​ന്‍റോ ചെ​മ്മ​ണ്ണൂ​ർ, ഷൈ​ജു ആ​ളൂ​ർ, ഷാ​ജി വാ​ഴ​പ്പി​ള്ളി, ഷാ​ജു ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു

ഊ​രോ​ക്കാ​ട് പ​ള്ളി

പു​ന്നം​പ​റ​മ്പ്: ഊ​രോ​ക്കാ​ട് പ​ള്ളി തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും.​മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​നു​കീ​ഴി​ലെ​ ഊ​രോ​ക്കാ​ട് ഉ​ണ്ണി​മി​ശി​ഹാ​ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളാ​ണ് ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കു​ക. ഇ​ന്ന് വൈ​കീ​ട്ട് 6.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വിശുദ്ധ ​കു​ർ​ബാ​ന​ എന്നിവയ്ക്കുശേ​ഷം കൂ​ടു​തു​റ​ക്ക​ൽ​ശു​ശ്രൂ​ഷ​യും പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​ജ​യ​പു​രം പ​ള്ളി വി​കാ​രി ഫാ.​ റോ​യ് മൂ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും.

തി​രു​നാ​ൾദി​ന​മാ​യ​ നാ​ളെ രാ​വി​ലെ പത്തിന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നീ തി​രു​ക്ക​ർമ​ങ്ങ​ൾ​ക്ക് ക്രൈ​സ്റ്റ് വി​ല്ല, യൂ​ത്ത് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​ സാ​ജ​ൻ വ​ട​ക്ക​ൻ ​മു​ഖ്യകാ​ർ​മി​ക​നാ​കും. ഇ​ട​വ​കവി​കാ​രി ഫാ.​ജോ​ജോ എ​ട​തി​രു​ത്തി സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ഊ​ട്ടുനേ​ർ​ച്ച വി​ത​ര​ണം ചെ​യ്യും.

അ​രി​മ്പൂ​ർ പ​ള്ളി​

അ​രി​ന്പൂ​ർ: 1127 വ​ർ​ഷ​ത്തെ പൈ​തൃ​ക​മു​ള്ള അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കി.

18, 19 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ ആ​ഘോ​ഷം. 18നു ​രാ​വി​ലെ ആ​റി​നു പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൂ​ടു​തു​റ​ക്ക​ൽ​ച​ട​ങ്ങു​ക​ൾ ന​ട​ക്കും. 19നു ​രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ബാ​സ്റ്റി​ൻ പു​ന്നേ​ലി​പ്പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് 4.30നു ​വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്നു വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി​രി​ക്കും.

20നു ​വൈ​കീ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ "ത​ച്ച​ൻ' നാ​ട​കം. വി​കാ​രി ഫാ. ​സോ​ളി ത​ട്ടി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ ആ​ൻ​ഡ്രൂ​സ് പൊ​ൻ​മാ​ണി, ദീ​പ​ക് പാ​ല​യൂ​ർ, ഷാ​ജു പൊ​ൻ​മാ​ണി, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജു കു​ത്തൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

കാ​വീ​ട് പ​ള്ളി

ഗു​രു​വാ​യൂ​ർ: ​കാ​വീ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും മ​ർ​ത്ത്മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു വി​കാ​രി. ഫാ.​ ഫ്രാ​ൻ​സി​സ് നീ​ല​ങ്കാ​വി​ൽ കൊ​ടി​യേ​റ്റി.17 മു​ത​ൽ 20 വ​രെ​യാ​ണ് തി​രു​നാ​ളാ​ഘോ​ഷം. ട്ര​സ്റ്റി​മാ​രാ​യ സ​ണ്ണി ചീ​ര​ൻ, സി.​വി.​ റെ​ന്നി, ഫ്രാ​ൻ​സി​സ് സേ​വി​യ​ർ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​യോ​ജ് കെ ​ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​ത്തി​പ്പ​റ​മ്പ് പള്ളി

വ​ട​ക്കാ​ഞ്ചേ​രി:​ തി​രു​ത്തി​പ്പറ​മ്പ് സെ​ന്‍റ് ജോ​സ​ഫ് പള്ളിയിലെ സം​യു​ക്ത തി​രു​നാ​ൾ കൊ​ടി​യേ​റ്റം തൃ​ശൂ​ർ മേ​രിമാ​താ മേ​ജ​ർ​സെ​മി​നാ​രി അ​ധ്യാ​പ​ക​ൻ ഫാ. ​ഡോ.​ ജി​ബി​ൻ താ​ഴേക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​കവി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ത​ര​ക​ൻ​ സ​ഹ​കാ​ർ​മി​ക​നാ​യി. 18,19 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.
പു​ത്തൂ​ർ സെ​ന്‍റ് ജോ​ൺ കു​രി​ശു​പ​ള്ളി​

കൈ​പ്പ​റ​മ്പ്: പു​ത്തൂ​ർ സെ​ന്‍റ് ജോ​ൺ കു​രി​ശു​പ​ള്ളി​യി​ലെ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.

ഇ​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന രൂ​പം​എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. നാ​ളെ തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ആ​റി​ന് വാ​ദ്യ​മേ​ള​ത്തോ​ടു​കൂ​ടി​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും, പാ​ലാ ന്യൂ ​വോ​യ്സി​ന്‍റെ മെ​ഗാ ബാ​ൻ​ഡ് മേ​ള​വും അ​ര​ങ്ങേ​റും. വി​കാ​രി ഫാ. ​റാ​ഫേ​ൽ പു​ല്ലോ​ക്കാ​ര​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ പി.​എ. സി​ന്‍റോ, വി.​എ​ൽ. ജോ​ൺ, സി.​പി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Feast in churches nattuvishesham local news

Recent News

Corehub Up