x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: April 18, 2026 01:28 AM IST | Updated: April 18, 2026 01:28 AM IST

കു​മ്പ​ള​ങ്ങാ​ട് വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സ് ശ്ലീ​ഹാ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ളി​നു അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ ​കൊ​ടി​യേ​റ്റു​ന്നു.

കു​മ്പ​ള​ങ്ങാ​ട് പള്ളി

വ​ട​ക്കാ​ഞ്ചേ​രി:​ കു​മ്പ​ള​ങ്ങാ​ട് വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സ് ശ്ലീ​ഹാ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ളി​നു അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ​ കൊ​ടി​യേ​റ്റു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ.​സി​ജോ​പു​ത്തൂ​ർ സ​ഹ​കാ​ർ​മി​ക​നാ​യി. 24, 25, 26, 27 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.

കോ​ട്ട​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​

ഗു​രു​വാ​യൂ​ർ: ​കോ​ട്ട​പ്പ​ടി പൂ​ന്ന​ത്തൂ​ർ റോ​ഡ് സെ​ന്‍റ്് ജോ​ർ​ജ് ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സ്സേ​ഴ്സ് പ​ള്ളി​ വി​കാ​രി ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ല​തീ​ഞ്, നൊ​വേ​ന പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു ശേ​ഷം നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി. നാളെ തി​രു​നാ​ൾ ദി​ന​ത്തി​ൽ ഇ​ട​വ​ക പ​ള്ളി​യി​ൽ വൈ​കി​ട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം മു​ത്തു കു​ട​ക​ളു​ടെ​യും തേ​രി​ന്‍റെയും ബാ​ൻ​ഡ് വാ​ദ്യ​ത്തി​നന്‍റെയും അ​ക​മ്പ​ടി​യോ​ടെ വി​ശ്വാ​സി​ക​ൾ പ്ര​തി​ക്ഷ​ണ​മാ​യി ക​പ്പേ​ള​യി​ൽ​ എ​ത്തി​ച്ചേ​രു​ം. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു ശേ​ഷം നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ആ​റ്റു​പു​റം പ​ള്ളി​

പു​ന്ന​യൂ​ർ​ക്കു​ളം: ആ​റ്റു​പു​റം സെ​ന്‍റ്് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ​ സം​യു​ക്ത​ തി​രു​നാ​ൾ​ ഇ​ന്നും​ നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. ഇ​ന്നുരാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർബാ​ന, വി​ശു​ദ്ധ​രു​ടെ കൂ​ടുതു​റ​ക്ക​ൽ തു​ട​ർ​ന്ന് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ്, വ​ള എ​ഴു​ന്നള്ളി​പ്പു​ക​ൾ​ആ​രം​ഭി​ക്കും. രാ​ത്രി 11ന് ​എ​ഴു​ന്നള്ളിപ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കു​ന്ന​തോ​ടെ​ ബാ​ൻഡ്‌വാ​ദ്യ സം​ഗ​മ​വും വ​ർ​ണ മ​ഴ​യും ഉ​ണ്ടാ​കും.

നാ​ളെ രാ​വി​ലെ പത്തിന് ​തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് വാ​ടാ​നപ്പി​ള്ളി വി​കാ​രി ഫാ. ​സി​ന്‍റോ തൊ​റ​യ​ൻ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫി​ജോ ആ​ല​പ്പാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഗ്ലാ​ഡ്രി​ൻ വ​ട്ട​ക്കു​ഴി, ഫാ. ​റി​ജോ വി​ത​യ​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർമി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് പ്ര​ദീ​ക്ഷ​ണം. രാ​ത്രി സം​ഗീ​ത​വി​രു​ന്ന്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണ ദി​വ്യബ​ലി. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

ഇ​ന്ന​ലെ ന​ട​ന്ന​ ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ൺ വ​ട​ക്കേ​ക്കാ​ട് എ​സ്എ​ച്ച്ഒ ​ജെ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വാ​ർ​ഷി​ക​പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​റി​ജോ വി​ത​യ​ത്തി​ൽ ​അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡീ​ക്ക​ൻ പ്രി​ൻ​സ് കി​ളി​യം​പ്രായി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​ജെ. റാ​ഫേ ൽ, ​ട്ര​സ്റ്റി​മാ​രാ​യ സി. ​എ. ബോ​സ്, സി.​വി. ജേ​ക്ക​ബ്, എം.ആ​ർ. ഷെ​ജി, ക​ൺ​വീ​ന​ർ​മാ​രാ​യ​ കെ.എ​ൽ. വ​ർ​ഗീ​സ്, എം.​ജെ. ജോ​ഷി, പി.​ടി. ആ​ന്‍റണി​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാവീ​ട് സെന്‍റ് ജോ​സ​ഫ്സ് പ​ള്ളി​

ഗു​രു​വാ​യൂ​ർ: കാ​വീ​ട് സെന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ​യും മാ​ർ സെ​ബാ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടേ​യും പ​രി​ശു​ദ്ധ മ​ർ​ത്ത മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷം തു​ട​ങ്ങി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ ആ​റി​ന് ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യാ​ണ്. തു​ട​ർ​ന്ന് 13 കു​ടും​ബ യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള വ​ള, ലി​ല്ലി​പ്പൂ​വ്, അ​മ്പ് എ​ന്നി​വ ആ​ശീ​ർ​വ​ദി​ച്ച് ന​ൽ​കും. രാ​ത്രി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റ്, 10.30, വൈ​കീ​ട്ട് 4.45 നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.​ രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​മ​ൽ ചാ​ഴൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​തോ​മ​സ് ഊ​ക്ക​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും വ​ർ​ണ​കാ​ഴ്ച​യും ന​ട​ക്കും.

​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൂ​ർ​വി​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ളാ​ണ്.​രാ​ത്രി ഏ​ഴി​ന് മെ​ഗാ ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്തി​ൽ ആ​ദി​ലാ​ബാ​ദ് രൂ​പ​ത​യി​ൽ മ​ന്നം​കു​ടം എ​ന്ന ഗ്രാ​മ​ത്തി​ലെ നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി. മി​ട്ടാ​പ്പി​ള്ളി ഗ്രാ​മ​ത്തി​ൽ പ​ള്ളി നി​ർ​മി​ക്കു​ന്ന​തി​നാ​യി 13 ല​ക്ഷം രൂ​പ​യും കൈ​മാ​റി. വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് നീ​ല​ങ്കാ​വി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​യോ​ജ് കെ ​ജെ​യിം​സ്, ട്ര​സ്റ്റി​മാ​രാ​യ സ​ണ്ണി ചീ​ര​ൻ, സി. ​വി. റെ​ന്നി, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ജോ​യി​ന്റ് പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ വി.​ജെ.​ജ​യ്സ​ൺ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തി​രു​ത്തി​പ്പ​റ​മ്പ് പ​ള്ളി

വട​ക്കാ​ഞ്ചേ​രി: തി​രു​ത്തി​പ്പ​റ​മ്പ് സെന്‍റ് ജോ​സ​ഫ് ദേവാ​ല​യ​ത്തി​ലെ വിശുദ്ധ ​യൗ​സേ​പ്പി​താ​വി​ന്‍റെയും, വിശുദ്ധ​മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും, വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്തതി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും  ആ​ഘോ​ഷി​ക്കും.
ഇ​ന്ന​ലെ വൈ​കീ​ട്ട് ആറിന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വിശുദ്ധ ​കു​ർ​ബാ​ന എ​ന്നീ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ൺ​സ​ൻ ചാ​ലി​ശേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ഏഴിന്  ​ദീ​പാ​ല​ങ്കാ​രം സ്വ​ച്ചോ​ൺ ക​ർ​മം ചെ​യ്തു.

ഇ​ന്ന് വൈ​കീ​ട്ട് അഞ്ചിന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വിശുദ്ധ​കു​ർ​ബാ​ന, തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നീ തി​രു​ക​ർമ​ങ്ങ​ൾ​ക്ക് ഫാ.​ബി​ജു പാ​ണേ​ങ്ങാ​ട​ൻ​ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

തി​രു​നാ​ൾ ദി​നമായ നാളെരാ​വി​ലെ 6.30ന് ​വിശുദ്ധ​കു​ർ​ബാ​ന, പ്ര​സു​ദേ​ന്തി​വാ​ഴ്ച, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് മൈ​ന​ർ​ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജോ​യ് പു​ത്തൂ​ർ മു​ഖ്യകാ​ർ​മി​ക​നാ​കും.​ഫാ. ടെ​ന്നി ചി​റ​യ​ത്ത് തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും.​വൈ​കീ​ട്ട് നാലിന് ​വിശുദ്ധ ​കു​ർ​ബാ​നയ്ക്ക് മു​ണ്ട​ത്തി​ക്കോ​ട് പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ങ്കോ​ പു​ത്തി​രി കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം,ഫാ​ൻ​സി വെ​ടി​ക്കെ​ട്ട് എ​ന്നി​വ ന​ട​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.40​ന് ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ചു​ പോ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഏഴിന് ​തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ ‘എ​ന്‍റെ ​പി​ഴ​'എ​ന്ന നാ​ട​കം ഉ​ണ്ടാ​കും. ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ.​ ഫ്രാ​ൻ​സി​സ് ത​ര​ക​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് ചി​രി​യ​ൻ​ക​ണ്ട​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ സോ​ണി ചേ​ന്നം​ങ്ക​രി, പൗ​ലോ​സ് ചെ​റു​വ​ത്തൂ​ർ, ജോ​ണി ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

അരി​മ്പൂ​ർ പ​ള്ളി

അ​രി​മ്പൂ​ർ: സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെയും ധീ​ര ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 18,19 ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇന്ന് കാ​ല​ത്ത് ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്കു ശേ​ഷം കൂ​ടുതു​റ​ക്ക​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. നാളെ ​കാ​ല​ത്ത് 5.30നും 7.00 ​നും 8. 30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​ക്ക് ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ബാ​സ്റ്റി​ൻ പു​ന്നോ​ലി​പ​റ​മ്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് 4.30ന് ​വി​ശു​ദ്ധ​രു​ടെ തി​രു​സു​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി​രി​ക്കും.

20ന് വൈ​കീ​ട്ട് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തീ​ർ​ഥ​കേ​ന്ദ്ര കോ​മ്പൗ​ണ്ടി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ‘ത​ച്ച​ൻ' നാ​ട​കം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സ​ഹ​വി​കാ​രി ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ, ട്ര​സ്റ്റിമാ​രാ​യ ആ​ൻ​ഡ്രൂ​സ് വാ​ഴ​പ്പി​ള്ളി, ആ​ന്‍റണി പൊ​ൻ​മാ​ണി, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജു കൂ​ത്തൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags : Feast in churches nattuvishesham local news

Recent News

Corehub Up