x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: April 25, 2026 02:15 AM IST | Updated: April 25, 2026 02:15 AM IST

കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ പ്ര​തി​ഷ്ഠാ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രെ​ഡ​റി​ക് എ​ലു​വ​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

പു​തു​ക്കാ​ട്
സെ​ന്‍റ് ആ​ന്‍റ​ണീ​സ്

പു​തു​ക്കാ​ട്: സെ​ന്‍റ്് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റേയും, വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റേ​യും, റ​പ്പാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ കൊ​ടി​യേ​റ്റു ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ഡേ​വീ​സ് ചെ​റ​യ​ത്ത്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​നോ​ബി​ള്‍ ഐ​നി​ക്ക​ല്‍, ഫാ. ​ഡി​ന്‍റോ മാ​പ്രാ​ണ​ത്തു​ക്കാ​ര​ന്‍, ഫാ. ​അ​ഭി​ജി​ത്ത് പ​ടി​ഞ്ഞാ​ക്ക​ര, ഡീ​ക്ക​ന്‍ ആ​ശി​ഷ് കൊ​മ്പ​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. മേ​യ് മൂ​ന്നിനാണ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, രാ​വി​ലെ ഏഴിന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ഊ​ട്ട് ആ​ശീ​ര്‍​വാ​ദം, പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജു ഊ​ക്ക​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തൃ​ശൂ​ര്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​യ്‌​സ​ന്‍ കൂ​നം​പ്ലാ​ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​തി​രി​ഞ്ഞ് 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.

ചാ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ്

ചാ​ഴൂ​ർ: സെന്‍റ്് മേ​രീ​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റേയും, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും, വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റേയും​സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. പ​ഴു​വി​ൽ സെന്‍റ് ആന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബ് വ​ട​ക്ക​ൻ കൊ​ടി​യേ​റ്റം ന​ട​ത്തി. മേ​യ് 1, 2, 3 തീയ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. കൊ​ടി​യേറ്റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ഴൂ​ർ പ​ള്ളി​യി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ഗം​ക​ളി അ​വ​ത​രി​പ്പി​ച്ചു.

25 മു​ത​ൽ തി​രു​നാ​ൾ ദി​നം വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 6.30ന് ​ന​വ​നാ​ൾ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജോ കാ​ട്ടൂ​ക്കാ​ര​ൻ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​കെ. ജോ​യ്, കൈ​ക്കാ​ര​ന്മാ​രാ​യ അ​രു​ൺ റ​പ്പാ​യി, നി​ക്സ​ൺ നീ​ല​ങ്കാ​വി​ൽ, ലി​ക്സ​ൺ കൈ​മ​ഠം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​രി​യ​ച്ചി​റ
സെ​ന്‍റ് ജോ​സ​ഫ്സ്

തൃ​ശൂ​ർ: കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ പ്ര​തി​ഷ്ഠാ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രെ​ഡ​റി​ക് എ​ലു​വ​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​ജീ​സ് അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ, ഫാ. ​ജെ​റി​ൻ വ​ട്ട​ക്കു​ടി​യി​ൽ എം​എ​സ്ജെ, കൈ​ക്കാ​ര​ൻ​മാ​രാ​യ സി​ജോ മൂ​ത്തേ​ട​ൻ, ആ​ന്‍റോ ക​ള്ളി​ക്കാ​ട​ൻ, ഷാ​ജു പു​ലി​ക്കോ​ട​ൻ, പോ​ൾ തെ​ക്കൂ​ട​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സാ​ബു പു​ളി​ക്ക​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജോ​സി ചീ​നി​ക്ക​ൽ, പ്ര​തി​നി​ധി യോ​ഗം സെ​ക്ര​ട്ട​റി പ്രേ​മ മൈ​ക്കി​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ സി​ജോ ഡേ​വീ​സ്, ഏ​കോ​പ​ന സ​മി​തി ക​ണ്‍​വീ​ന​ർ ടി​നോ​ജ് തോ​മ​സ്, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഴു​ന്നാ​ന
സെ​ന്‍റ് ജോ​സ​ഫ്

പ​ഴു​ന്നാ​ന: സെ​ന്‍റ്് ജോ​സ​ഫ് ദേവാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റോ ഒ​ല്ലൂ​ക്കാ​ര​ൻ കൊ​ടി​യേ​റ്റ ക​ർ​മം നി​ർ​വ​ഹി​ച്ചു. മേ​യ് 2,3 തീയ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. തി​രു​നാ​ൾദി​നം വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആറിന് ​ന​വ​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ തെ​ക്കേ​ക്ക​ര കു​ര്യ​ൻ ബി​ജു, കൈ​കാ​ര​ന്മാ​രാ​യ ജെ​യ്സ​ൺ സി ​ലൂ​യി​സ്, അ​ഖി​ൽ ആ​ന്‍റോ ഫ്രാ​ൻ​സി​സ്, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു .

Tags : Feast in churches nattuvishesham local news

Recent News

Corehub Up