കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും അമ്പുതിരുനാളിന് എടത്തിരുത്തി ഫൊറോന
കരാഞ്ചിറ സെന്റ്
ഫ്രാന്‍സിസ് സേവിയേഴ്സ്
കരാഞ്ചിറ: സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ യും വിശുദ്ധ സെബസ്ത്യാനോസിന്റെയും അമ്പുതിരുനാളിന് കൊടിയേറി. എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോഷി പാലിയേക്കര കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 10, 11 തിയതികളിലാണ് തിരുനാള്‍.
10ന് രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലി, ലദീത്ത്, നൊവേന എന്നിവയ്ക്ക് ഫാ. വിനോയ് തെറ്റയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൂടുതുറക്കല് ശുശ്രൂഷ, അമ്പ് വെഞ്ചരിപ്പ്, വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയിലെത്തി 11 ന് സമാപിക്കും.
തിരുനാള്‍ദിനമായ 11 ന് രാവിലെ ഏഴിന് ദിവ്യബലി നടക്കും. 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. രഞ്ജിത്ത് ചക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അജോ പുളിക്കന്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീ്ട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ എത്തിചേരും. തുടര്‍ന്ന് വര്‍ണമഴ, ഗാനമേള. 12 ന് രാവിലെ 6.30 ന് പൂര്‍വികര്‍ക്കു വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി പള്ളി സെമിത്തേരിയില്‍ നടക്കും.
എടമുട്ടം ക്രിസ്തുരാജ
എടമുട്ടം: ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിനെയും തിരുനാൾ ആഘോഷിച്ചു.
തിരുനാൾ ദിനത്തിൽ ആഘോ ഷമായ പാട്ടുകുർബാനയ്ക്ക് ഫാ. സെൻജോ മാളിയേക്കൽ കൂനൻ നേതൃത്വം നൽകി. ഫാ. സ്റ്റീഫൻ അറക്കൽ തിരുനാൾ സന്ദേശം നൽകി.
വൈകിട്ട് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണം, തുടർന്ന് പളളിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയും നടന്നു.
വികാരി ഫാ. ജിബിൻ നായത്തോടൻ, ട്രസ്റ്റിമാരായ ടോണി താടിക്കാരൻ, ആന്റണി അയിനിക്കൽ, തിരുനാൾ കൺവീനർ കെ. എം.ഡി. ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബെന്നി ആലപ്പാട്ട്, മറ്റു കുടുംബ സമ്മേളന ഭാരവാഹികൾ എന്നിവർ തിരുനാളിനു നേതൃത്വം നൽകി.
Tags : Feast in churches nattuvishasham local news