മണ്ണയ്ക്കനാട്: ഹോളിക്രോസ് കത്തോലിക്കാ പള്ളിയിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഇന്ന് ആചരിക്കും. രാവിലെ 10ന് വികാരി ഫാ. തോമസ് പഴവക്കാട്ടിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് തിരുനാൾ കുർബാന, പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന. ഉൗട്ടുനേർച്ചയോടെ തിരുനാൾ സമാപിക്കും.
ധ്യാനം നാളെ തുടങ്ങും
പാലാ: കൊടുന്പിടി താബോർ പ്രാർഥനാലയത്തിൽ തിരുരക്താഭിഷേക ധ്യാനം നാളെ വൈകുന്നേരം നാലിന് തുടങ്ങും. 20നു രാവിലെ ഒൻപതിനു സമാപിക്കും. ഫാ. ഷാജി തുന്പേച്ചിറയിൽ, ഫാ. ജിന്പോയി പേണ്ടാനത്ത്, ബ്രദർ ഷാബു പാറുകണ്ണിൽ എന്നിവർ നേതൃത്വം നല്കും. വിവരങ്ങൾക്ക്: 9446275365, 9447435284.