കല്ലടിക്കോട്: മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാളിനും തുടക്കമായി. ഇന്നു വൈകുന്നേരം 4.45 ന് ഫാ. റെനി കാഞ്ഞിരത്തിങ്കലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നേർച്ച എന്നിവയുണ്ടകും. നാളെ വൈകുന്നേരം 4.45 ന് ഫാ. ജിബിൻ കണ്ടത്തിലിന്റെ കാർമികത്വത്തിലുള്ള കുർബാന, സന്ദേശം, ലദീഞ്ഞ്, നേർച്ച.
ഞായർ രാവിലെ 8.30 ന് ഫാ. ജോബി കുന്നത്തേട്ടിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, നേർച്ച. തിങ്കളാഴ്ച്ച വൈകുന്നേരം 4.45 ന് ഫാ. ജോർജ് ഒഎസ്ബിയുടെ കാർമികത്വത്തിൽ ദിവ്യബലി, സന്ദേശം നേർച്ച. ജനനത്തിരുന്നാൾ ദിനമായ എട്ടിനു വൈകുന്നേരം 4.30 ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, തുടർന്ന് സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
Tags : Nattuvishesham Districtnews Deepikanews