x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 4, 2026 02:52 AM IST | Updated: September 4, 2026 02:52 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ 30കാ​രി​യെ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് കൊ​ണ്ടു​വ​ന്ന് ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പു​ല്ലൂ​ര്‍ ഇ​രി​യ സ്വ​ദേ​ശി ബ​ഷീ​റി​നെ (55) അ​മ്പ​ല​ത്ത​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റൊ​രു പ്ര​തി​യാ​യ പ​ള്ളി​ക്ക​ര സ്വ​ദേ​ശി ആ​ഷി​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ബ​ഷീ​ര്‍ യു​വ​തി​യു​ടെ അ​മ്മ​യെ സ​മീ​പി​ച്ച് അ​വ​ര്‍​ക്ക് ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ അ​മ്പ​ല​ത്ത​റ​യി​ലെ​ത്തി​ച്ച് ഒ​രു വീ​ട്ടി​ല്‍ താ​മ​സി​പ്പി​ക്കു​ക​യും അ​വി​ടെ​വെ​ച്ച് ബ​ഷീ​ര്‍ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ട്ടു​ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് അ​വ​രെ ആ​ഷി​ഖി​നെ ഏ​ല്‍​പ്പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ആ​ഷി​ഖ് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു. പ​രാ​തി പ്ര​കാ​രം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത് ജ​നു​വ​രി​യി​ലും മാ​ര്‍​ച്ചി​യി​ലു​മാ​ണ്

Tags : arrested NattuVishasham DistrictNews

Recent News

Corehub Up