കെ.മുരളീധരന് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നല്കുന്നു.
കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡ് പെരിയയില്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ ആരോഗ്യമന്ത്രി കെ.മുരളീധരന് നിവേദനം നല്കി.
സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്നതും ചികിത്സക്കായി കര്‍ണാടകയെ ആശ്രയിച്ചു കഴിയുന്നതുമായ കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പെരിയയാണെന്ന ജില്ലാ കളക്ടറുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന പെരിയയെ മുന്‍ഗണന നല്കി പരിഗണിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ മെഡിക്കല്‍ കോളജിന്റെ പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് മുന്നില്‍ ദേശീയപാതക്ക് കുറുകെ മേല്‍പാലം നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കെ.നീലകണ്ഠന് എംഎല്‍എയുടെയും കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെയും സാന്നിധ്യത്തില്‍ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആരോഗ്യമന്ത്രിക്ക് നല്കി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.
Tags : AIIMS NattuVishasham DistrictNews