തിരുനാളിന് വികാരി ഫാ.ഫ്രാന്‍സിസ് ഇട്ടിയപ്പാറ കൊടിയേറ്റുന്നു
അട്ടക്കണ്ടം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് വികാരി ഫാ.ഫ്രാന്‍സിസ് ഇട്ടിയപ്പാറ കൊടിയേറ്റി. തിരുനാള്‍ ദിനങ്ങളില്‍ ദിവസവും വൈകുന്നേരം 4.30ന് ആരാധനയും ജപമാലയും അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.
സമാപന ദിനമായ എട്ടിന് വൈകിട്ട് നടക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ കാര്‍മികത്വം വഹിക്കും. വിവിധ ദിവസങ്ങളിലായി ഫാ.ലിബിന് കിഴക്കേഭാഗം, ഫാ.ജോര്‍ജ് കാരിക്കാത്തടം, ഫാ.ഷില്ബിന് വട്ടപ്പാറ എന്നിവര്‍ കാര്‍മികരാകും.
Tags : Attakkandam Church NattuVishasham DistrictNews