x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ൽ വാ​രാ​നു​ള്ള സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ​നി​ന്ന് മൂ​ന്നു പു​ഴ​ക​ൾ

വെബ് ഡെസ്ക്
Published: September 4, 2026 02:55 AM IST | Updated: September 4, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി നി​യ​ന്ത്രി​ത​മാ​യ തോ​തി​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള റ​വ​ന്യു വ​കു​പ്പി​ന്‍റെ പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ​നി​ന്ന് മൂ​ന്നു പു​ഴ​ക​ൾ. ച​ന്ദ്ര​ഗി​രി, ഉ​പ്പ​ള, മൊ​ഗ്രാ​ൽ പു​ഴ​ക​ളെ​യാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ച​ന്ദ്ര​ഗി​രി, ഉ​പ്പ​ള പു​ഴ​ക​ളി​ൽ നി​ന്ന് ആ​റ്റു​മ​ണ​ലും മൊ​ഗ്രാ​ൽ പു​ഴ​യി​ൽ നി​ന്ന് ച​ര​ലു​മാ​ണ് (ഗ്രാ​വ​ൽ) കു​ഴി​ച്ചെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക.

ച​ന്ദ്ര​ഗി​രി പു​ഴ​യി​ൽ നി​ല​വി​ൽ 1.17 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ നി​ക്ഷേ​പ​മു​ണ്ടെ​ന്നും ഇ​തി​ൽ നി​ന്ന് 20,019.24 ക്യു​ബി​ക് മീ​റ്റ​ർ ഖ​ന​നം ചെ​യ്തെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നു​മാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ മ​ണ​ൽ ഓ​ഡി​റ്റ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​പ്പ​ള പു​ഴ​യി​ൽ 7.82 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് 96.751 ക്യു​ബി​ക് മീ​റ്റ​റാ​ണ് എ​ടു​ക്കാ​വു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യു​മാ​യി അ​തി​രി​ടു​ന്ന പെ​രു​മ്പ പു​ഴ​യും പ​ട്ടി​ക​യി​ലു​ണ്ട്.

അ​മി​ത​മാ​യി മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് പു​ഴ​ക​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​ള​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​ക​ളി​ൽ നി​ന്ന് മ​ണ​ൽ വാ​രു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ഇ​പ്പോ​ഴ​ത്തേ​തു​പോ​ലെ പു​ഴ​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം കു​റ​വാ​യി​രു​ന്നു​വെ​ന്നും നി​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​സ്ഥാ​ന പ​രി​സ്ഥി​തി, ജി​യോ​ള​ജി വ​കു​പ്പു​ക​ളു​ടെ കൂ​ടി അ​നു​മ​തി വാ​ങ്ങി​യ​തി​നു ശേ​ഷം ഈ ​ഡി​സം​ബ​റോ​ടെ മ​ണ​ൽ വാ​ര​ൽ തു​ട​ങ്ങാ​നാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ നീ​ക്കം. നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് മ​ണ​ൽ വാ​രു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് ക​രാ​ർ ന​ൽ​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം അ​ത​തു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​ണ് സാ​ധ്യ​ത.

പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പു​ഴ​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ണ​ൽ ഓ​ഡി​റ്റ് ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​പ്പോ​ഴു​ള്ള മ​ണ​ൽ നി​ക്ഷേ​പ​ത്തി​ന്‍റെ​യും എ​ടു​ക്കാ​വു​ന്ന മ​ണ​ലി​ന്‍റെ​യും ക​ണ​ക്ക് ല​ഭി​ച്ച ശേ​ഷം ഇ​വ​യ്ക്കാ​യി അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​നാ​ണ് നീ​ക്കം. ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം നി​റ​ഞ്ഞു​ക​വി​യു​ന്ന നീ​ലേ​ശ്വ​രം, കാ​ര്യ​ങ്കോ​ട്, ചൈ​ത്ര​വാ​ഹി​നി പു​ഴ​ക​ൾ ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

പു​ഴ​ക​ളി​ൽ നി​ന്നു​ള്ള മ​ണ​ൽ യ​ഥേ​ഷ്ടം വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ന്ന​തോ​ടെ മ​ണ​ലി​ന്‍റെ​യും ജി​ല്ലി​പ്പൊ​ടി​യു​ടെ​യും വി​ല കു​റ​യു​മെ​ന്നും വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന് അ​ല്പ​മെ​ങ്കി​ലും ചെ​ല​വു കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ.

Tags : sand mining NattuVishasham DistrictNews

Recent News

Corehub Up