x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു മ​ഴ തീ​രു​മ്പോ​ഴേ​യ്ക്കും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട്ടെ ന​ഗ​ര​പാ​ത​ക​ൾ

വെബ് ഡെസ്ക്
Published: September 4, 2026 02:56 AM IST | Updated: September 4, 2026 02:56 AM IST

റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ൽ.

കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡു​ക​ളു​ടെ റീ​ടാ​റിം​ഗി​നും ന​വീ​ക​ര​ണ​ത്തി​നു​മെ​ല്ലാം കാ​ലാ​വ​ധി ഒ​രു മ​ഴ​ക്കാ​ലം വ​ന്നു​പോ​കു​ന്ന​തു​വ​രെ മാ​ത്ര​മാ​ണെ​ന്നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ അ​വ​സ്ഥ. മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന ഘ​ട്ടം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്നു താ​റു​മാ​റാ​യി കി​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​പാ​ത​യും ബൈ​പാ​സ് റോ​ഡു​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന അ​തി​യാ​മ്പൂ​രി​ൽ പ്ര​ധാ​ന റോ​ഡി​ലെ ടാ​റിം​ഗ് അ​ങ്ങി​ങ്ങാ​യി ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. ന​വീ​ക​രി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡു​ക​ളി​ലും സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു​തു​ട​ങ്ങി​യ നി​ല​യി​ലാ​ണ്.

ന​ഗ​ര​മ​ധ്യ​ത്തി​ൽ പു​തി​യ​കോ​ട്ട​യി​ൽ നി​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കോ​ട​തി, ഹൊ​സ്ദു​ർ​ഗ് കോ​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന റോ​ഡ്, നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ൽ നി​ന്നു​ള്ള വെ​ള്ളാ​യി​പ്പാ​ലം ബൈ​പാ​സ് റോ​ഡ്, മേ​ലാ​ങ്കോ​ട്ടു​നി​ന്ന് നെ​ല്ലി​ക്കാ​ട്ട് വ​ഴി ചെ​മ്മ​ട്ടം​വ​യ​ൽ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റോ​ഡ്, അ​ര​യി-​മോ​നാ​ച്ച റോ​ഡ്, കു​ശാ​ൽ​ന​ഗ​ർ-​ക​ട​പ്പു​റം റോ​ഡ് എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ കു​ടു​ങ്ങി അ​റ്റ​കു​റ്റ​പ​ണി​ക​ളൊ​ന്നും കാ​ര്യ​മാ​യി ന​ട​ക്കാ​തി​രു​ന്ന​താ​ണ് റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഇ​ക്കൊ​ല്ലം മ​ഴ മാ​റി​യാ​ലു​ട​ൻ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി റോ​ഡു​ക​ളെ​ല്ലാം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം ത​ന്നെ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ക​രാ​റാ​യ​താ​ണ്. പാ​ത തു​ട​ങ്ങു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പാ​കു​ന്ന പ്ര​വൃ​ത്തി​ക​ൾ മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് തു​ട​ങ്ങി​യ​തു​മാ​ണ്. മ​ഴ​ക്കാ​ലം തീ​ർ​ന്നാ​ലു​ട​ൻ റോ​ഡി​ന്‍റെ റീ​ടാ​റിം​ഗ് തു​ട​ങ്ങാ​നാ​ണ് ധാ​ര​ണ.

നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ൽ നി​ന്ന് ഐ​ഷാ​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലൂ​ടെ വെ​ള്ളാ​യി​പ്പാ​ലം, കി​ഴ​ക്കും​ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ചാ​ൽ വ​ൺ​വേ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന് പ്ര​ധാ​ന പാ​ത​യി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന നി​ർ​ദേ​ശം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നാ​യി കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​ള്ള നീ​ക്ക​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് ജം​ഗ്ഷ​നി​ലെ വാ​ഹ​ന​ത്തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​തു​വ​ഴി ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Tags : city roads NattuVishasham DistrictNews

Recent News

Corehub Up