x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ള​പ്പെ​രു​ക്ക​ം തീർത്ത് സി.​ആ​ർ. മ​ഹേ​ഷ്


Published: March 24, 2026 06:46 AM IST | Updated: March 24, 2026 06:46 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​രു​ടെ സി.​ആ​ർ. മ​ഹേ​ഷ് അ​വ​രു​ടെ എം​എ​ൽ​എ മാ​ത്ര​മ​ല്ല, മേ​ഖ​ല​യി​ലെ ത​ന്നെ മി​ക​ച്ച ക​ലാ​കാ​ര​ൻ കൂ​ടി​യാ​ണ്. ആ​സു​ര​വാ​ദ്യ​മാ​യ ചെ​ണ്ട​യി​ൽ വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള മ​ഹേ​ഷ് അ​വ​സ​രം കി​ട്ടു​മ്പോ​ഴൊ​ക്കെ തോ​ളി​ൽ ചെ​ണ്ട തൂ​ക്കും.

ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ട് ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​യേ​റ്റു​ത്സ​വ ദി​വ​സം വൈ​കു​ന്നേ​രം പ​ഞ്ചാ​രി​മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോയെന്ന് പ​ല​രും സം​ശ​യി​ച്ച​ത്.

എ​ന്നാ​ൽ ഇ​തു പ്ര​ചാ​ര വേ​ല​യ​ല്ലെ​ന്നും ദേ​ശ​ത്തി​ന്‍റെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ ആ​വേ​ശം ജ്വ​ലി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും മ​ഹേ​ഷ് പ​റ​ഞ്ഞു.
ക​ണ്ട​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ഒ​രു വ​ർ​ഷം മു​ൻ​പ് ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര സ​ന്നി​ധി​യി​ലാ​ണ് ചെ​ണ്ട വാ​ദ്യ ക​ലാ​കാ​ര​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

പി​ന്നീ​ട് പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും പഞ്ചാ​രി മേ​ളം ന​ട​ത്തി​യി​ട്ടു​ണ്ട്. കെ​പി​സി​സി ക​ലാ​സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ഹി​തീ തീ​യ​റ്റേ​ഴ്സി​ന്‍റെ സാ​ര​ഥി​യാ​ണ് അ​ദ്ദേ​ഹം.

 

 

Tags : nattu vishesham C.R. Mahesh

Recent News

Corehub Up