x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആർടിസി ബസിൽനിന്ന് തീയും പുകയും

വെബ് ഡെസ്ക്
Published: July 19, 2026 12:30 AM IST | Updated: July 19, 2026 12:30 AM IST

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ ഒഴിവായത് വൻ ദു​ര​ന്തം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് വ​ന്‍​ദു​ര​ന്ത​ത്തി​ല്‍ നി​ന്ന്. ബം​ഗ​ള​രൂ​വി​ല്‍ നി​ന്ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യെ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ഡീ​ല​ക്‌​സ് ബ​സാ​ണ് തീ​പി​ടി​ത്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​പൊ​ന്‍​കു​ഴി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം.
ബ​ത്തേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി​ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന്‍റെ പി​റ​കി​ലെ വ​ല​തു​ഭാ​ഗ​ത്തെ ച​ക്ര​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. പി​ന്നീ​ട് ഫ​യ​ര്‍ എ​ക്‌​സി​റ്റി​ന്‍​ഗ്യു​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി വ​ന്ന മ​റ്റൊ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി ബ​ത്തേ​രി​യി​ല്‍ എ​ത്തി​ച്ചു. ബ്രേ​ക്ക് ലൈ​ന​ര്‍ ഉ​ര​ഞ്ഞാ​ണ് തീ ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Nattuvishesham District News

Recent News

Corehub Up