x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​വി പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ടി​ല്‍ അ​ഗ്നി​ബാ​ധ

വെബ് ഡെസ്ക്
Published: October 15, 2026 05:30 AM IST | Updated: October 15, 2026 05:30 AM IST

അ​ന്നൂ​ര്‍ റോ​ഡി​ല്‍ ചി​ന്മ​യ സ്‌​കൂ​ളി​നു സ​മീ​പ​ത്തെ ദേ​വി നി​വാ​സി​ല്‍ ഷ​മീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ച നി​ല​യി​ല്‍.

പ​യ്യ​ന്നൂ​ര്‍: ടി​വി പെ​ട്ടി​ത്തെ​റി​ച്ച​തി​ലൂ​ടെ വീ​ട്ടി​ല്‍ പ​ട​ര്‍​ന്ന അ​ഗ്നി​ബാ​ധ​യി​ല്‍​നി​ന്ന് വ​യോ​ധി​ക​യെ ര​ക്ഷി​ച്ച് പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന. അ​ന്നൂ​ര്‍ റോ​ഡി​ല്‍ ചി​ന്മ​യ സ്‌​കൂ​ളി​നു സ​മീ​പ​ത്തെ ദേ​വി നി​വാ​സി​ല്‍ ഷ​മീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ട്ടി​ലെ സ്വീ​ക​ര​ണ മു​റി​യി​ലെ ടെ​ലി​വി​ഷ​ൻ പൊ​ട്ടി​ത്തെ​റി​ച്ചതോടെ തീ ​പ​ട​ര്‍​ന്നെന്നാണ് പ്രാ​ഥ​മി​ക വി​വ​രം. തു​ട​ര്‍​ന്ന് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കി​ട​ക്ക​യി​ലും തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ഷ​മീ​ന്ദ്ര​ന്‍റെ 76 വ​യ​സു​ള്ള അ​മ്മ ബാ​ലാ​മ​ണി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ല്‍​നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍ എ​ൻ​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വ​യോ​ധി​ക​യെ ര​ക്ഷി​ച്ച് തീ​യ​ണ​ച്ച​ത്.

വീ​ട്ടി​ലെ ചൂ​ടു​പി​ടി​ച്ചി​രു​ന്ന മൂ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ എ​ടു​ത്തു​മാ​റ്റി അ​പ​ക​ട സാ​ധ്യ​ത​യും ഒ​ഴി​വാ​ക്കി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ എ. ​ഷി​ജി​ത്ത്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ജോ​ബി​മോ​ന്‍ ജോ​ര്‍​ജ്, യു.​എ​സ്. അ​ഭി​ലാ​ഷ്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​സ​ത്യ​ന്‍, പി.​പി. ജി​ഷ്ണു​ദേ​വ്, യു.​കെ. ലി​ജീ​ഷ്, എ​സ്. ജി​ഷ്ണു, ഹോം​ഗാ​ര്‍​ഡു​മാ​രാ​യ കെ. ​ദി​നേ​ശ​ന്‍, എ​ന്‍.​വി. ശ്രീ​ജേ​ഷ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up