പ്രതീകാത്മക ചിത്രം
പാലാ: അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടില്‍ തുലാപ്പളളിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Tags : Local News Nattuvishesham Fire force vehicle accident