മൂക്കന്നൂർ ഫിസാറ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെയും സിൽവർ ജൂബിലി മന്ദിരത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കുന്നു.
അങ്കമാലി: മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഫിസാറ്റ്) ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെയും പുതിയതായി നിർമിച്ച സിൽവർ ജൂബിലി മന്ദിരത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. കഴിഞ്ഞ 25 വർഷമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുള്ള, വേറിട്ട മാതൃക സൃഷ്ടിക്കാൻ ഫിസാറ്റിന് കഴിഞ്ഞിട്ടുണ്ടെന്നത് സുപ്രധാന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ രചിച്ച പീപ്പിൾ ഓവർ പ്രോഫിറ്റ് എന്ന പുസ്തകം മുഖ്യാതിഥിയായ മന്ത്രി റോജി എം. ജോണിനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫിസാറ്റ് കൈവരിച്ച നേട്ടങ്ങൾ ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ മികച്ച പങ്കാളിത്തവും വിജയമാതൃകയുമാണെന്നു റോജി വ്യക്തമാക്കി. രജതജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർപ്ലാൻ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
അടുത്ത 25 വർഷത്തേക്കുള്ള പ്രഖ്യാപനം ബെന്നി ബെഹനാൻ എംപി നിർവഹിച്ചു .
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് സ്കോളർഷിപ്പ് പദ്ധതികൾ പ്രഖ്യാപിച്ചു. ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.വി. എസ്. മണിയൻ, വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, പ്രിൻസിപ്പൽ ഡോ. വി.ജേക്കബ് തോമസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ഫിസാറ്റ് ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, അസോസിയേറ്റ് സെക്രട്ടറി എസ്. സത്യമൂർത്തി, വൈസ് പ്രിൻസിപ്പൽ ഡോ. പി ആർ. മിനി , പിടിഎ പ്രസിഡന്റ് ദീപ എൻ. കർത്ത, ജിത്തു റാം, അശ്വിൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഗവേഷണ കേന്ദ്രങ്ങളും ലാബുകളും
അത്യാധുനിക ക്രമീകരണങ്ങളോടെ 75,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച സിൽവർ ജൂബിലി മന്ദിരത്തിൽ ഗവേഷണ കേന്ദ്രങ്ങളും അഡ്വാൻസ്ഡ് ടെക്നോളജി ലാബുകളും സജ്ജീകരിചിട്ടുണ്ട്. 25000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന അത്യാധുനിക ഓഡിറ്റോറിയറ്റിന്റെ പ്രഖ്യാപനവും ഡിസൈൻ പ്രകാശനവും ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.വി.എസ് മണിയൻ നിർവഹിച്ചു.
Tags :