x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 18, 2026 10:31 PM IST | Updated: July 18, 2026 10:31 PM IST

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പ​ഴ​യ​രി​ക്ക​ണ്ടം പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ.

‌ചെ​റു​തോ​ണി: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഞ്ഞി​ക്കു​ഴി-​മൈ​ല​പ്പു​ഴ സ്വ​ദേ​ശി എം​ബ്ര​യി​ൽ സ്വ​പ്ന, മ​ക​ൾ സി​മോ​ൾ ക്രി​സ്റ്റ (10), സ്വ​പ്ന​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി ലൈ​സ (60), ബ​ന്ധു​ക്ക​ളാ​യ സാ​ന്ദ്ര (14), സാ​നി​യ(15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന സ്വ​പ്ന​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 6.30 ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൈ​ല​പ്പു​ഴ​ക്ക് സ​മീ​പം താ​ന്നി​ക്ക​ട​യി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് പ​ഴ​യ​രി​ക്ക​ണ്ടം പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ സ്വ​പ്ന​യു​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​നെ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : Local News Nattuvishesham Five people injured car falls into river

Recent News

Corehub Up