പത്തനംതിട്ട: ഫുട്ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ പന്തളം അമൃത വിദ്യാലയത്തില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബിന്‍വിന്‍ ഗോള്‍ ചലഞ്ച് നടത്തി. പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് നഗരസഭയുടെ സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്.
പന്തളം അമൃത വിദ്യാലയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ആർ. കൃഷ്ണകുമാരി ഉദ്ഘാടനം നിര്‍വഹിച്ച. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത വേണു അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ വിമല്‍ പ്രസാദ്, നഗരസഭാ സെക്രട്ടറി ഇ.ബി. അനിത, ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ കെ.ആർ. അജയ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത ചൈതന്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുജിത പിള്ള, അമൽ, അധ്യാപകരായ ജിഷ ആർ. നായര്‍, സുജിത്, ടി. ഗീത എന്നിവര്‍ പങ്കെടുത്തു.
പുതിയ ഖരമാലിന്യ ചട്ടം പ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്പെഷല്‍ കെയര്‍ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോള്‍ പോസ്റ്റുകള്‍ തയ്യാറാക്കിയാണ് മല്‍സരം സംഘടിപ്പിച്ചത്.
Tags : Nattuvishesham District News