x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​ക്കേ​സ് പ്ര​തി​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വ്

വെബ് ഡെസ്ക്
Published: September 27, 2026 10:59 PM IST | Updated: September 27, 2026 10:59 PM IST

രാ​ജ് കു​മാ​ര്‍

ഇ​ടു​ക്കി: കൊ​ല​പാ​ത​ക​ക്കേ​സി​ലെ നാ​ലാം പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

മൂ​ന്നാ​ര്‍ കെ​ഡി​എ​ച്ച് വി​ല്ലേ​ജ് ടോ​പ്പ് ഡി​വി​ഷ​ന്‍ അ​ഞ്ചു​മു​റി ല​യ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ദാ​സ് എ​ന്ന് വി​ളി​ക്കു​ന്ന രാ​ജ്കു​മാ​റി​നെ (46) ആ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി ജി​ല്ലാ നാ​ലാം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌​ട് ആ​ൻ​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ലൈ​ജു മോ​ള്‍ ഷെ​രീ​ഫ് ശി​ക്ഷി​ച്ച​ത്.

2015 ഒ​ക്‌​ടോ​ബ​ര്‍ 26നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ടി ലോ​ഡ് ക​യ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് മാ​ട്ടു​പെ​ട്ടി എ​സ്റ്റേ​റ്റി​ലെ കൂ​പ്പി​ല്‍​വ​ച്ച് തൊ​ഴി​ലാ​ളി​യാ​യ മു​നി​യ​സ്വാ​മി(45)​യെ ത​ല​യ്ക്കു​പി​ന്നി​ല്‍ ക​മ്പു​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മു​ന്‍ മൂ​ന്നാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ സാം ​ജോ​സാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വി.​എ​സ്. അ​ഭി​ലാ​ഷ് ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up