മര്‍ച്ചന്റ്സ് അസോസിയേഷന് മുണ്ടിയെരുമ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസഫണ്ട് വിതരണം നടന്നപ്പോൾ.
നെടുങ്കണ്ടം: മര്‍ച്ചന്റ്്സ് അസോസിയേഷന് മുണ്ടിയെരുമ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം, വ്യാപാരോത്സവം യൂണിറ്റുതല ഉദ്ഘാടനം എന്നിവ നടത്തി. കഴിഞ്ഞ പ്രളയത്തില്‍ മുണ്ടിയെരുമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നഷ്ടം നേരിട്ട 17 പേര്‍ക്കാണ് 2,55,000 രൂപ സഹായമായി നല്‍കിയത്.
മുണ്ടിയെരുമ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജന. സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ബിജോ മങ്ങാട്ട്, ട്രഷറര്‍ ശ്യാംസുന്ദര പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈജ സണ്ണി, ഷിംല നവാസ്, പഞ്ചായത്തംഗങ്ങളായ മോഹനന് മുല്ലയ്ക്കല്, സി.എസ്. സജി, തങ്കമ്മ രാജന്, ഉഷാ സുധാകരന്, ബിന്ദു ജയകുമാര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. പരിപാടിയില്‍ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വ്യാപാരോത്സവത്തിന്റെ യൂണിറ്റുതല കൂപ്പണ്‍ ലോഞ്ചിംഗും നടന്നു.
Tags : Flood relief nattuvisesham local news