തൊടുപുഴ-ഇടുക്കി റോഡില്‍ പമ്പിനു മുന്നിലെ വെള്ളക്കെട്ട്.
തൊടുപുഴ: ഇടുക്കി റോഡില്‍ പെട്രോള്‍ പമ്പിനു മുന്‍വശം റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മഴ പെയ്താല്‍ റോഡില്‍ വലിയ രീതിയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിലൂടെ വലിയ വാഹനങ്ങള്‍ വേഗത്തില്‍ കടന്നുപോകുമ്പോള്‍ റോഡരികിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ദേഹത്തേക്കു ചെളിവെള്ളം തെറിച്ചുവീഴുന്നത് പതിവാണ്.
ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പമ്പിലേക്കു കയറുന്ന വാഹനങ്ങള്‍ക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റോഡിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്നും വെള്ളം ഒഴുകിപ്പോകത്തക്ക വിധം ഓട നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Flooding NattuVishasham DistrictNews