x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് വെ​ടി​വച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: July 18, 2026 11:45 PM IST | Updated: July 18, 2026 11:45 PM IST

വ​ന​പാ​ല​ക​ർ വെ​ടി​വച്ചുവീ​ഴ്ത്തി​യ കാ​ട്ടു​പ​ന്നി.

ഹ​രി​പ്പാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​വ​ശ​മു​ള്ള മാ​ങ്കാം​കു​ള​ങ്ങ​ര പ​ഴ​യ റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​ത്തെ ച​തു​പ്പി​ൽ ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വെ​ടി​വച്ചു കൊ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ച​തു​പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ പ​ന്നി​യെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ രാ​ജേ​ഷ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽനി​ന്നും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഡി. ​രാ​ജേ​ഷ്, സോ​ജ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​കസം​ഘം സ്ഥ​ല​ത്തെ​ത്തി പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്ന പ​ന്നി കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യാ​യി മാ​റു​ക​യും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് പാ​ഞ്ഞ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ വെ​ടി​വയ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, വ​നം​വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ശ്രീ​ജി​ത്ത് സ്ഥ​ല​ത്തെ​ത്തി പ​ന്നി​യെ വെ​ടി​വച്ച് വീ​ഴ്ത്തി. ഏ​ക​ദേ​ശം 40 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന ആ​ൺ കാ​ട്ടു​പ​ന്നി​യെ​യാ​ണ് കൊ​ന്ന​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ഹ​സ​ർ ത​യാ​റാ​ക്കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വൃ​ന്ദാ എ​സ്. കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ മി​ത്ര, വാ​ർ​ഡ് കൗ​ൺ​സി​ല​ർ രാ​ജേ​ഷ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ഡം സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ മ​റ​വു​ ചെ​യ്തു.

Tags : Local News Nattuvishesham Forest departmen shoots

Recent News

Corehub Up