x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ ദ​ർ​ശ​നത്തി​നെ​ത്തി​യ മു​ൻ കേന്ദ്രമ​ന്ത്രി വി.​ മു​ര​ളീ​ധ​ര​നെ ക​ട​ത്തി​വി​ട്ടി​ല്ല


Published: April 14, 2026 12:56 AM IST | Updated: April 14, 2026 12:56 AM IST

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി​യ മു​ൻകേന്ദ്രമ​ന്ത്രി​യും ബി​ജെ​പി ദേ​ശീ​യനേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​നെ ക്ഷേ​ത്രം അ​ധി​കൃ​ത​ർ പ​രി​ഗ​ണന​ൽ​കി ക​ട​ത്തി​വി​ട്ടി​ല്ല. പി​ന്നീ​ട് അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​റു​ടെ അ​നു​മ​തി​യോ​ടെ ദ​ർ​ശ​നം അ​നു​വ​ദി​ച്ചു.

ഇ​ന്നലെ രാ​വി​ലെ 6.10 ഓ​ടെ​യാ​ണ് വി. ​മു​ര​ളീ​ധ​ര​നു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.​ സ​മ​യം ആ​റുക​ഴി​ഞ്ഞ​തി​നാ​ൽ കൊ​ടി​മ​രംവ​ഴി ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്ന് ക്ഷേ​ത്രം മാ​നേ​ജ​ർ സെ​ക്യൂ​രി​റ്റി​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ മു​ര​ളീ​ധ​ര​നേ​യും കൂ​ടെ​യു​ള്ള​വ​രേ​യും ക​ട​ത്തി​വി​ട്ടി​ല്ല. മു​ര​ളീ​ധ​ര​ന്‍റെ സു​ഹൃ​ത്തും ഗു​രു​വാ​യൂ​രി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ഴു​വ​പ്പാ​ടി ശ്രീ​കു​മാ​ർ ക്ഷേ​ത്രം ഗോ​പു​ര​ത്തി​ലെ​ത്തി മാ​നേ​ജ​രു​മാ​യി സം​സാ​രി​ച്ചു.

നി​യ​ന്ത്രി​ത അ​വ​ധി​യാ​ണെ​ന്നും രാ​വി​ലെ ആ​റുമു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു‌​വ​രെ വി​ഐ​പി ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും മാ​നേ​ജ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്രവൃത്തിദി​വ​സ​മാ​യ ഇ​ന്ന് നി​യ​ന്ത്രി​ത അ​വ​ധി ആ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്നാ​യി. ഇ​ക്കാ​ര്യം ഭ​ക്ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കേ​ണ്ട​ത​ല്ലേയെ​ന്നും ചോ​ദ്യ​മാ​യി. ചെ​റി​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ മാ​നേ​ജ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് വി. ​മു​ര​ളീ​ധ​ര​നെ​യും മൂ​ന്നു​പേ​രെ​യും ക​ട​ത്തി​വി​ട്ടു.

മ​റ്റ് ര​ണ്ടു​പേ​ർ നെ​യ് വി​ള​ക്ക് ശീ​ട്ടാ​ക്കി​യും ദ​ർ​ശ​നം ന​ട​ത്തി. ഉ​ഷഃപൂ​ജസ​മ​യ​ത്ത് എ​ത്തി​യ വി.​ മു​ര​ളീ​ധ​ര​ൻ ശീ​വേ​ലി​ക്കു ശേ​ഷ​മാ​ണ് ദ​ർ​ശ​നംക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​ത്. പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ൾ അ​ടു​പ്പി​ച്ചുവ​രു​ന്ന​തി​നാ​ൽ വ​ലി​യ ​തി​ര​ക്ക് പ​രി​ഗ​ണി​ച്ച് വ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കു ദ​ർ​ശ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​വൃത്തി ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച​യും വി​ഐ​പി ദ​ർ​ശ​നം അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ക്കാ​ര്യം നേ​രത്തേ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​ത​നു​സ​രി​ച്ചുമാ​ത്ര​മേ ദ​ർ​ശ​നം ന​ട​ത്താ​ൻ എ​ത്തു​മാ​യി​രുന്നു​ള്ളൂ എ​ന്നാ​ണ് വി.​ മു​ര​ളീ​ധ​ര​ന്‍റെ ഒ​പ്പ​മു​ള്ള​വ​ർ പ​റ​ഞ്ഞ​ത്.

Tags : V. Muralidharan nattuvishesham local news

Recent News

Corehub Up