x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​രം​പാ​റയി​ൽ നാ​ലു ‘സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ’​ക്ക് ത​റ​ക്ക​ല്ലി​ട്ടു


Published: October 26, 2025 03:58 AM IST | Updated: October 26, 2025 03:58 AM IST

കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ പി​ച്ചാ​പ്പി​ള്ളി​ൽ

കോ​ത​മം​ഗ​ലം: കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ വീ​ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ങ്ങു​ന്നു. കീ​രം​പാ​റ ക​രി​യി​ല​പ്പാ​റ​യി​ൽ മൂ​ന്ന് സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ​ക്ക് വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ പി​ച്ചാ​പ്പി​ള്ളി​ൽ ത​റ​ക്ക​ല്ലി​ട്ടു. നാ​ലാ​മ​തു ഭ​വ​നം ചെ​ങ്ക​ര​യി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സ്നേ​ഹ​സ്പ​ർ​ശം വ​ഴി കീ​രം​പാ​റ​യി​ൽ ഇ​തി​നോ​ട​കം മൂ​ന്ന് വീ​ടു​ക​ൾ കൈ​മാ​റി​യി​ട്ടി​ട്ടു​ണ്ട്. 2 സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ ഈ ​വ​ർ​ഷ​മാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. 2026 ഓ​ടു കൂ​ടി ഇ​ട​വ​ക​യി​ലെ എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

കൈ​ക്കാ​ര​ന്മാ​രാ​യ മൈ​ക്കി​ൾ തെ​ക്കേ​ക്കു​ടി, ജെ​യിം​സ് തെ​ക്കേ​ക്ക​ര, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ജി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി പു​ളി​ക്ക​ൽ, ഡിം​പി​ൾ ഷോ​ജി, സോ​ണി ഇ​ട​ത്ത​ല, ലൂ​യി​സ് ചെ​റാ​യി​ൽ, റാ​ണി ജോ​സ്, ജോ​ർ​ജ് മാ​ത്യു ചെ​റാ​യി​ൽ, ജി​മ്മി​ച്ച​ൻ പു​തി​യാ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Keerampara Ernakulam

Recent News

Corehub Up